• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'കോവിഡ് വാക്‌സിന്‍ ശരിയായി ഉപയോഗപ്പെടുത്തുന്നില്ല'; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

'കോവിഡ് വാക്‌സിന്‍ ശരിയായി ഉപയോഗപ്പെടുത്തുന്നില്ല'; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഒരു വശത്ത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ കോവിഡ് വാക്‌സിന്‍ പൂര്‍ണമായി ഉപയോഗിക്കുന്നുണ്ടെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ ശരിയായ ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കോവിഡ് വാക്‌സിന്‍ കുറയുന്നതല്ല രാജ്യത്തെ പ്രശ്‌നമെന്നും സംസ്ഥാനങ്ങള്‍ ഇത് ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നമെന്ന് മന്ത്രാലയം പറഞ്ഞു. അതേസമയം ചെറിയ സംസ്ഥാനങ്ങളില്‍ 8-9 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ വലിയ സംസ്ഥാനങ്ങളിലും വാക്‌സിന്‍ ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

    സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച കോവിഡ് 19 വാക്‌സിന്‍ ഡോസുകളുടെ എണ്ണം 13.10 കോടി ആണെന്നും പാഴാക്കല്‍ ഉള്‍പ്പെടെ മൊത്തം ഉപഭോഗം 11.43 കോടി ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. 1.67 കോടിയിലധികം ഡോസുകള്‍ നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാണ്. 2.01 കോടി ഡോസുകള്‍ സപ്ലൈ ചെയ്യാന്‍ തയ്യറായിരിക്കുകയാണ്.

    ഒരു വശത്ത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ കോവിഡ് വാക്‌സിന്‍ പൂര്‍ണമായി ഉപയോഗിക്കുന്നുണ്ടെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു. 'ഇതുവരെ ഞങ്ങള്‍ 13,10,90,000 ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഒരു വശത്ത് വാക്‌സിന്‍ പാഴാക്കാതെ ഉപയോഗിക്കുന്ന കേരളം പോലുള്ള സംസ്ഥാനം നമ്മുക്ക് മുന്നിലുണ്ട്. മറുവശത്ത് നിരവധി സംസ്ഥാനങ്ങള്‍ വാക്‌സിന്‍ 8-9ശതമാനം വരെ പാഴാക്കുന്നു'രാജേഷ് ഭൂഷണ്‍ പറഞ്ഞു.

    Also Read- രാജ്യത്ത് ജൂലൈ മുതല്‍ വാക്‌സിന്‍ ലഭ്യത മെച്ചപ്പെടും; കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. വി കെ പോള്‍

    ഇന്ന് രാവിലെ എട്ടുവരെ രാജ്യത്ത് 10.85 കോടിയിലധികം വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 ലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. അതേസമയം ആന്റി വൈറല്‍ മരുന്നായ റെംഡെവിസിര്‍ യുക്തിസഹമായി ഉപയോഗിക്കാന്‍ ആരോഗ്യ പരിപാലന വിദഗ്ധരോട് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ നിര്‍ദേശിച്ചു.

    'ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗികള്‍ക്ക് റെംഡെവിസിര്‍ ആവശ്യമാണ്. ഇത് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങരുത്. റെംഡെവിസിറിന്റെ യുക്തിസഹമായ ഉപയോഗം ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു'അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് ബധിച്ചവരില്‍ 89.51 ശതമാനം പേര്‍ രോഗമുക്തി നേടി 1.25 ശതമാനം മരണവും 9.24 ശതമാനം സജീവ കേസുകളും ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി വ്യക്തമാക്കി.

    പുതിയ കേസുകള്‍ പരിശോധിച്ചാല്‍ കോവിഡ് സ്ഥിതി ഗുരുതരമാണെന്നും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചെന്നും അദ്ദേഹം പറഞ്ഞു. 'ദൈനംദിന മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. മുമ്പുണ്ടായ കോവിഡ് വര്‍ദ്ധനവില്‍ 1,114 ആയിരുന്നു ഏറ്റവും ഉയര്‍ന്ന മരണസംഖ്യ എന്നാല്‍ ഇപ്പോള്‍ 879 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്'അദ്ദേഹം പറഞ്ഞു.

    മഹാരാഷ്ട്രയിലെ കോവിഡ് വര്‍ദ്ധനവ് ആശങ്കജനകമാണെന്ന് രാജേഷ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ആഴ്ചയില്‍ ശരാശരി കേസുകള്‍ സംസ്ഥാനത്ത് ഗണ്യമായി വര്‍ദ്ധിച്ചുവെന്നും 10 ലക്ഷത്തിന് 57,000 പ്ലസ് ടെസ്റ്റ് നിരക്കെത്തിയെന്നും എന്നാല്‍ ശരാശരി ദൈനംദിന കേസുകളുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം ഉത്തര്‍പ്രദേശില്‍ ദൈനംദിന കേസുകള്‍ 89ല്‍ നിന്ന് 10,000ത്തില്‍ എത്തി. ശരാശരി ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ 45 മുതല്‍ 44 ശതമാനം വരെയാണ്. അത് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
    Published by:Jayesh Krishnan
    First published: