നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • BREAKING: നടൻ സുരാജ് വെഞ്ഞാറമ്മൂടിനോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം

  BREAKING: നടൻ സുരാജ് വെഞ്ഞാറമ്മൂടിനോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം

  വാമനപുരം എംഎൽഎ ഡി.കെ മുരളി നെല്ലനാട് പഞ്ചായത്ത് പ്രസിഡന്‍റ് സുജിത്ത് എസ്. കുറുപ്പ് തുടങ്ങിയവരോട് ഹോം ക്വാറന്‍റീനിൽ പോകാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു

  suraj venjarammood

  suraj venjarammood

  • Share this:
   തിരുവനന്തപുരം: ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമ്മൂടിനോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുമായി സമ്പർക്കം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥർ സുരാജ് പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണിത്.

   വാമനപുരം എംഎൽഎ ഡി.കെ മുരളി നെല്ലനാട് പഞ്ചായത്ത് പ്രസിഡന്‍റ് സുജിത്ത് എസ്. കുറുപ്പ് തുടങ്ങിയവരോട് ഹോം ക്വാറന്‍റീനിൽ പോകാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. വെഞ്ഞാറമൂട് സി ഐ ക്കൊപ്പം കഴിഞ്ഞ ദിവസം കീഴായിക്കോണത് നടന്ന പരിപാടിയിൽ സുരാജ് വെഞ്ഞാറമ്മൂട്, ഡി.കെ മുരളി സുജിത്ത് എസ് കുറുപ്പ് എന്നിവർ പങ്കെടുത്തിരുന്നു.

   റിമാൻഡ് പ്രതിക്ക് കോവിഡ‍് സ്ഥിരീകരിച്ചതിനു പിന്നാലെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ 20 പൊലീസുകാരെ നിരീക്ഷണത്തിലാക്കിയിരുന്നു. വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐയെയും ജില്ലാ ജയിലിലെ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച റിമാൻഡ് പ്രതിയെ ജയിലിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി.

   റിമാന്‍ഡിലായ പ്രതിയെ ജയിലിലേക്ക് അയയ്ക്കുന്നതിന് മുൻപുള്ള പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. അതേസമയം ഇയാൾക്ക് വൈറസ് ബാധയുണ്ടായത് എങ്ങനെയെന്നു വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ദേവസ്വം ബോർഡ് ജീവനക്കാരൻ കൂടിയായ ഇയാളെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
   TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]കൊല്ലാൻ കരിമൂർഖനെ കൊണ്ടുവന്ന ജാർ കണ്ടെടുത്തു; സൂരജിനെ തെളിവെടുക്കാനെത്തിച്ചപ്പോൾ ഉത്രയുടെ വീട്ടിൽ വൈകാരികരംഗങ്ങൾ [NEWS]ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]
   പൂജപ്പുരയിലുള്ള സ്‌പെഷല്‍ സബ് ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞിട്ടുണ്ട്. പ്രതിയെ ജയിലില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞിരിക്കുന്നത്. ഇയാളോടൊപ്പം ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന മറ്റ് 14 പേരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
   First published:
   )}