തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച വൈദികന് രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്ന് കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് ഇതുവരെയും സാധിച്ചിട്ടില്ല. ആശുപത്രിയില്‍ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനും സാധിച്ചിട്ടില്ല. ഈ അനിശ്ചിതത്വം നിലനില്‍ക്കെയാണ് വൈദികനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പേരൂര്‍ക്കട ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരുടെയും പരിശോധന ഫലം നെഗറ്റീവായത്.
14 ഡോക്ടര്‍മാരുടെയും 35 ജീവനക്കാരുടെയും ഫലങ്ങളാണ് നെഗറ്റീവായത്. വൈദികനെ ചികിത്സിച്ചിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഫലങ്ങള്‍ കൂടി പുറത്തുവരാനുണ്ട്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 26 ആരോഗ്യ പ്രവര്‍ത്തകരെയാണ് നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുന്നത്.
TRENDING:Covid 19| ഒറ്റദിവസത്തിനിടെ 294 മരണം; 9887 പോസിറ്റീവ് കേസുകൾ; രോഗം മോശമായി ബാധിച്ച രാജ്യങ്ങളിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ [NEWS]'സിപിഎമ്മാണ് കോടതിയും പൊലീസും' പരാമർശം; വനിതാ കമ്മീഷന്‍ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍ [NEWS]Reliance Jio| ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം [NEWS]
അതേ സമയം നിരവധി ആളുകളുമായി വൈദികന്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്ന് വ്യക്തമാക്കുന്ന റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ചികിത്സയിലിരിക്കെ മെഡിക്കല്‍ കോളജിലെയും പേരൂര്‍ക്കട ആശുപത്രിയിലെയും അത്യാഹിത വിഭാഗത്തിലടക്കം വിവിധ വിഭാഗങ്ങളില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് റൂട്ട് മാപ്പ് വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Breaking news, Corona, Corona Death, Corona Gulf, Corona India, Corona Kerala, Corona News, Corona outbreak, Corona Patient, Corona Quarantine, Corona virus, Coronavirus, Coronavirus in India Live, Coronavirus Latest, Coronavirus News, Coronavirus symptoms, Coronavirus update, Covid 19, Virus, കൊറോണ, കൊറോണ ആശങ്ക, കൊറോണ വൈറസ്, കോവിഡ് 19