നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് 19: ഡ്രൈവ് ഇൻ വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുള്ള നഗരങ്ങൾ ഏതൊക്കെയെന്ന് അറിയാം

  കോവിഡ് 19: ഡ്രൈവ് ഇൻ വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുള്ള നഗരങ്ങൾ ഏതൊക്കെയെന്ന് അറിയാം

  ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന ആളുകൾക്ക് തങ്ങളുടെ വാഹനങ്ങളിൽ ഇരുന്ന് തന്നെ വാക്സിൻ സ്വീകരിക്കാൻ കഴിയും

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കോവിഡ് മഹാമാരിയുടെ വ്യാപനം സൃഷ്‌ടിച്ച അഭൂതപൂർവമായ പ്രതിസന്ധിയുടെയും രാജ്യത്തെ ആരോഗ്യ സംവിധാനം നേരിടുന്ന സമ്മർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ പ്രത്യാശയുടെ കിരണമായി അവശേഷിക്കുന്നത് വാക്സിനേഷനാണ്.

   130 കോടിയോളം ജനസംഖ്യയുള്ള ഒരു രാജ്യത്ത് സമ്പൂർണ വാക്സിനേഷൻ പ്രാവർത്തികമാക്കുക എന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യമാണ്. വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് മുമ്പിൽ കോവിഡ് മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ട് ആളുകൾ കൂട്ടം കൂടുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

   ഈ സാഹചര്യത്തിൽ നിരവധി നഗരങ്ങളിൽ ഡ്രൈവ് ഇൻ വാക്സിനേഷൻ സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന ആളുകൾക്ക് തങ്ങളുടെ വാഹനങ്ങളിൽ ഇരുന്ന് തന്നെ വാക്സിൻ സ്വീകരിക്കാൻ കഴിയും. ആശുപത്രികളുടെ പുറത്തോ പാർക്കിങ് ഏരിയകളിലോ സജ്ജീകരിക്കുന്ന ഈ സംവിധാനം ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും വാക്സിനേഷൻ പ്രക്രിയ കൂടുതൽ സുഗമമാക്കാനും സൗകര്യപ്രദമായിരിക്കും.

   ഡ്രൈവ് ഇൻ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള നഗരങ്ങൾ ഏതൊക്കെയെന്ന് നോക്കാം.   മുംബൈ

   മുംബൈയിൽ പശ്ചിമ ദാദറിലെ കോഹിനൂർ പബ്ലിക് പാർക്കിങ് സെന്ററിലാണ് മഹാരാഷ്ട്രയിലെ ആദ്യത്തെ ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രം ഒരുക്കിയത്. ഈ കേന്ദ്രത്തിലെ സൗകര്യം പ്രയോജനപ്പെടുത്തി പ്രതിദിനം 200 പേർക്ക് വാക്സിൻ സ്വീകരിക്കാൻ കഴിയും, നഗരത്തിലെ മറ്റു പ്രദേശങ്ങളിലും സമാനമായ ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ.

   ഗുരുഗ്രാം

   മാളുകളിലെ പാർക്കിങ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്ന പാർക്ക്+ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ മുൻകൈയിൽ ഗുരുഗ്രാമിൽ മൂന്ന് പ്രദേശങ്ങളിലായി ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആംബിയൻസ് മാൾ, ഡി എൽ എഫ് സിറ്റി സെന്റർ, ഡി എൽ എഫ് സൈബർ ഹബ് എന്നിവയാണ് ഈ കേന്ദ്രങ്ങൾ. കോവിൻ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത, 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് നിലവിൽ ഇവിടെ വാക്സിൻ നൽകുന്നത്.

   നോയിഡ

   45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി നോയിഡയിൽ രണ്ട് ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഗ്രെയ്റ്റർ നോയിഡയിൽ ഡി എൽ എഫ് മാൾ ഓഫ് ഇന്ത്യ, ഷഹീദ് പഥിക് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഈ സൗകര്യം ലഭ്യമാവുക.

   ഭോപ്പാൽ

   വാക്സിനേഷൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭോപ്പാലിലെ ഡ്രൈവ് ഇൻ തിയേറ്റർ ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റി. ലെയ്ക്ക് അശോക ഹോട്ടലിലെ ഈ കേന്ദ്രം മധ്യപ്രദേശ് ടൂറിസം കോർപ്പറേഷന്റെ മുൻകൈയിലാണ് ആരംഭിച്ചത്.

   ഭുവനേശ്വർ

   ഭുവനേശ്വർ മുൻസിപ്പൽ കോർപ്പറേഷൻ നാല് ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടുന്ന 45 വയസിന് മുകളിൽ പ്രായമുള്ളവർക്കായി തയ്യാറാക്കിയ സൗകര്യമാണ് ഇത്.

   Summary: Drive-in vaccination facility prevents people from thronging the vaccination centres in large numbers. Here is a list of cities that have already welcomed drive-in vaccination facility
   Published by:user_57
   First published:
   )}