നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കുട്ടികളില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി; മൂന്നാം തരംഗം ബാധിച്ചേക്കില്ലെന്ന് പഠനം

  കുട്ടികളില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി; മൂന്നാം തരംഗം ബാധിച്ചേക്കില്ലെന്ന് പഠനം

  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടി ഓഫ് മെഡിക്കല്‍ സയന്‍സിന്റെയും ലോകാരോഗ്യ സംഘടനയുടെയും പഠനത്തിലാണ് കണ്ടെത്തല്‍

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: കുട്ടികളില്‍ ഉയര്‍ന്ന പോസിറ്റിവിറ്റി കണ്ടെത്തിയതായി പഠനം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടി ഓഫ് മെഡിക്കല്‍ സയന്‍സിന്റെയും(AIIMS) ലോകാരോഗ്യ സംഘടനയുടെയും പഠനത്തിലാണ് കണ്ടെത്തല്‍. കോവിഡ് മൂന്നാം തരംഗം കുട്ടികളെ കുടുതലായി ബാധിച്ചേക്കുമെന്ന ആശങ്കയെ ലഘൂകരിക്കുന്നതാണ് പഠനം.

   സീറോ പോസിറ്റിവിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വൈറസുകളോട് സ്വഭാവിക പ്രതിരോധം സൃഷ്ടിക്കുന്നതിനുള്ള ശരീരത്തിന്റെ ശേഷിയാണ്. പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്. ഇതിന് എയിംസിന്റെ എത്തിക്‌സ് കമ്മിറ്റിയുടെയും പഠനത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങളുടെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് 15നും ജൂണ്‍ പത്തിനും ഇടയിലാണ് പഠനത്തിന് വേണ്ടിയുള്ള വിവരങ്ങള്‍ ശേഖരിച്ചത്.

   Also Read-പാലക്കാട് 550 കിടക്കകള്‍ ഉള്ള കോവിഡ് ചികിത്സാ കേന്ദ്രം; മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ സംവിധാനം വിപുലമാക്കി സംസ്ഥാനം

   പഠനത്തിന് വിധേയരായവരില്‍ സാര്‍സ് കോവ്-2 വൈറസിനെതിരായ ടോട്ടല്‍ സെറം ആന്റിബോഡിയെ കണക്കാക്കാന്‍ എലിസ കിറ്റുകളാണ് ഉപയോഗപ്പെടുത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായവരെ അപേക്ഷിച്ച് കുട്ടികളില്‍ സീറോ പോസിറ്റിവിറ്റി കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

   അതേസമയം ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്നുകുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു. മുംബൈയിലെ രണ്ടു ആശുപത്രികളിലായാണ് മൂന്നുകുട്ടികളുടെയും ശസ്ത്രക്രിയ നടന്നത്. നാല്, ആറ്, 14 പ്രായമായ കുട്ടികള്‍ക്കാണ് ബ്ലാക്ക്ഫംഗസ് ബാധയെ തുടര്‍ന്ന് കണ്ണ് നഷ്ടമായത്. എന്നാല്‍ ശാസ്ത്രക്രിയക്ക് വിധേയരായ 14 വയസുകാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നത് മറ്റു രണ്ടുകുട്ടികള്‍ക്കും പ്രമേഹബാധിതരല്ലായിരുന്നു.

   Also Read-വീട്ടുകാർക്ക് കോവിഡ്; 17 പശുക്കൾക്ക് സംരക്ഷണമേകി ക്ഷീര സംഘം

   ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് പ്രമേഹബാധിതയായ 16 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടി കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ബാധിച്ചതിനു ശേഷമാണ് കുട്ടിക്ക് പ്രമേഹബാധയുണ്ടായതെന്ന് വയറിന്റെ ഒരു ഭാഗത്ത് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ടയിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

   ആശുപത്രിയിലെത്തിച്ച് 48 മണിക്കൂറിനുള്ളില്‍ പതിനാലുകാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജേസല്‍ ഷേത്ത് പറഞ്ഞു. 'കുട്ടിയുടെ മൂക്കിലേക്കും ഫംഗസ് വ്യാപിച്ചിരുന്നെന്നും ആറാഴ്ചയോളം കുട്ടിയെ ചികിത്സിച്ചു ദൗര്‍ഭാഗ്യവശാല്‍ അവള്‍ക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു' അദ്ദേഹം പറഞ്ഞു.

   നാലും ആറും വയസ്സുള്ള കുട്ടികളെ കെബിഎച്ച് ബചുവാലി ഒഫ്താല്‍മിക് ആന്‍ഡ് ഇഎന്‍ടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ രണ്ടു പേരും കോവിഡ് ബാധിതനായിരുന്നു. ബ്ലാക്ക് ഫംഗസ് കണ്ണുകളിലേക്ക് വ്യാപിച്ചിരുന്നു. കണ്ണ് നീക്കം ചെയ്യാതിരുന്നെങ്കില്‍ അവരുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നുവെന്ന് ഡോ. പ്രീതേഷ് ഷെട്ടി പറഞ്ഞു.
   Published by:Jayesh Krishnan
   First published: