ആഗോളതലത്തിൽ തന്നെ ഇതുവരെയുള്ളതിൽ വച്ചേറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 78,761 പേർക്കാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഒറ്റദിവസത്തെ രോഗികളുടെ ഏറ്റവും ഉയർന്ന കണക്കിൽ യുഎസിനെ മറികടന്നിരിക്കുകയാണ് ഇന്ത്യ. കോവിഡ് ഏറ്റവും മോശമായി തന്നെ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. യുഎസും ബ്രസീലുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.