കൊച്ചി: കോവിഡ് 19 വ്യാപിച്ചതോടെ ഫേസ് മാസ്ക്കുകൾക്ക് വില കൂടുകയും ക്ഷാമം അനുഭവപ്പെടുകയും ചെയ്തു. ഇതോടെ ശരിക്കും വെട്ടിലായത് പൊലീസാണ്. കൂടുതൽ സമയവും പൊതുസ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് നിൽക്കേണ്ടിവരുന്ന പൊലീസുകാർക്ക് മാസ്ക്ക് ക്ഷാമം ശരിക്കും പ്രശ്നം സൃഷ്ടിച്ചു. അതിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് തൃപ്പൂണിത്തുറ ഹിൽപ്പാലസ് പോലീസ്.
സ്വന്തമായി മാസ്ക്ക് ഉണ്ടാക്കുകയാണ് ഹിൽ പാലസ് പൊലീസ് ചെയ്തത്. കോട്ടൻ തുണി വാങ്ങി ചെറുതായി വെട്ടിയാണ് മാസക്ക് നിർമ്മാണം. കെട്ടാനുള്ള നാല് വള്ളികൾ കൂടി ഘടിപ്പിക്കുന്നതോടെ മാസ്ക് റെഡിയായി.
You may also like:'വീടിനുള്ളിൽ കുട്ടി മരിച്ചുകിടക്കുന്നു'; മദ്യം ലഭിക്കാത്തതിൽ വിഭ്രാന്തിയിലായ യുവാവ് പറമ്പിൽ കുഴിയെടുത്തു [NEWS]കൊറോണ മഹാമാരിക്ക് കാരണം സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയത്: വിവാദ പരാമര്‍ശവുമായി ഇറാഖിലെ ഷിയ നേതാവ് [NEWS]കൊറോണ; ശബരിമല;ഗെയിൽ; പ്രശ്‍നം എന്തുമാകട്ടെ; യതീഷ് ചന്ദ്രയുടെ വിവാദം; അത് നിർബന്ധം [NEWS]
ഹിൽപാലസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഉപയോഗത്തിനായാണ് ഇവ തയ്യാറാക്കുന്നത്. തുണിയിൽ നിർമ്മിക്കുന്ന ഈ മുഖാവരണങ്ങൾ സോപ്പുപയോഗിച്ച് കഴുകി തിളച്ച വെള്ളത്തിൽ മുക്കി വീണ്ടും അണുനാശിനിയിൽ മുക്കി വെയിലത്തുണങ്ങിയെടുത്താൽ പല തവണ ഉപയോഗിക്കാം.
ഒരു മീറ്റർ തുണിയിൽ നിന്ന് 40 മാസ്ക്കുകളുണ്ടാക്കാം. നിലവിൽ 1000 എണ്ണം തയ്യാറാക്കിക്കഴിഞ്ഞു. വീണ്ടും 1000 എണ്ണം അടുത്തയാഴ്ച തയ്യാറാക്കും. മറ്റ് പോലീസ് സ്റ്റേഷനുകളും ഈ മാതൃക പിന്തുടരാനുള്ള തയ്യാറെടുപ്പിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Coronavirus, Coronavirus in india, Coronavirus india, Coronavirus kerala, Covid 19, Face masks production, Hill palance police