• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾക്കും വീട്ടിൽ ചികിത്സ

COVID 19| രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾക്കും വീട്ടിൽ ചികിത്സ

ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലെ (സി.എഫ്.എൽ.ടി.സി) മൊത്തം കിടക്കകളിൽ 70 ശതമാനവും രോഗികളെ കൊണ്ട് നിറയുന്ന പക്ഷം വീട്ടു ചികിത്സ അനുവദിക്കണം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് പുറമെ മറ്റ് ലക്ഷണമില്ലാത്ത കോവിഡ് രോഗികൾക്കും ഇനി വീട്ടിൽ ചികിത്സ നൽകും. നേരിയ ലക്ഷണങ്ങളുള്ളവരുമായ കോവിഡ് രോഗികൾക്ക് വീട്ടുചികിത്സക്കുള്ള മാർഗരേഖയായി. ജില്ല കളക്ടർമാർക്ക് വീട്ടു ചികിത്സക്ക് തീരുമാനമെടുക്കാം.

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലെ (സി.എഫ്.എൽ.ടി.സി) മൊത്തം കിടക്കകളിൽ 70 ശതമാനവും രോഗികളെ കൊണ്ട് നിറയുന്ന പക്ഷം വീട്ടു ചികിത്സ അനുവദിക്കണം. ടെലി മെഡിസിൻ, കാൾ സെൻറർ സംവിധാനങ്ങളിൽ ജില്ലകളിൽ പൂർണമായും പ്രവർത്തനസജ്ജമായിരിക്കണം.

അടിയന്തര ഘട്ടങ്ങളുണ്ടായാൽ വീടുകളിൽ നിന്ന് ആശുപത്രികളിലേക്കെത്തിക്കാനുള്ള ഗതാഗത സൗകര്യം മുൻകൂട്ടി ഉറപ്പുവരുത്തണം. കോവിഡ് ബാധിതരെ ലക്ഷണമില്ലാത്തവർ, നേരിയ ലക്ഷണങ്ങളുള്ളവർ, ഇടത്തരം ലക്ഷണം രോഗവസ്ഥയുമുള്ളവർ, തീവ്രലക്ഷണങ്ങളുള്ളവരും ആരോഗ്യ സ്ഥിതി മോശമായവരും എന്നിങ്ങനെ നാലായി തിരിച്ചാണ് ക്രമീകരണം.

ഇതിൽ ആദ്യ രണ്ട് വിഭാഗങ്ങൾക്കാണ് വീട്ടുചികിത്സ അനുവദിക്കുക. അതും നിശ്ചിത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി ബന്ധെപ്പട്ട പ്രഥാമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറാണ് തീരുമാനിക്കുക. അംഗീകൃത പരിശോധനയിലൂടെ കോവിഡ് പോസിറ്റീവായിരിക്കുക, ഗുരുതര രോഗങ്ങളിലില്ലാതിരിക്കുക, റൂം ഐസൊലേഷനിൽ കഴിയാൻ മാനസികമായി കരുത്തുണ്ടാവുക തുടങ്ങിയവായാണ് മാനദണ്ഡങ്ങൾ.

TRENDING:'ബാക്ക് ടു ഹോം'; വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; നൊമ്പരമായി ഷറഫുവിന്‍റെ സെൽഫി[NEWS]വിമാനം രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചു; ട്രാക്കര്‍ വെബ്‌സൈറ്റിന്റെ സൂചന[NEWS]Air India Express Crash | കരിപ്പൂർ വിമാനാപകടം; ദുഃഖം രേഖപ്പെടുത്തി പ്രമുഖർ[PHOTOS]
വീട്ടുചികിത്സയിൽ കഴിയുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അടുത്തുള്ള സി.എഫ്.എൽ.ടി.സികളിൽ പ്രവേശിപ്പിക്കണം. വീട്ടുചികിത്സയിലെ രോഗി ചെയ്യേണ്ട കാര്യങ്ങൾവിരലിൽ ഘടിപ്പിക്കാവുന്ന പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ശ്വാസോച്ഛ്വാസ നില രോഗി പ്രതിദിനം സ്വയം നിരീക്ഷിക്കണം. ഇവ രേഖെപ്പടുത്തുന്നതിന് ഡയറി സൂക്ഷിക്കണം.

ആരോഗ്യവകുപ്പിൽ നിന്നുള്ള ടെലി മെഡിക്കൽ സേവനങ്ങളുമായി സഹകരിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം. പി.എച്ച്.സികളിൽ നിന്ന് നിരന്തരം ഫോണിൽ ബന്ധപ്പെടും. രോഗി മുറി വിട്ട് പുറത്തിറങ്ങിരുത്. പൊതുവായുള്ള ഫോൺ, പാത്രങ്ങൾ,  ടി.വി റിമോട്ട് എന്നിവ കൈകാര്യം ചെയ്യരുത്. വസത്രം  സ്വയം അലക്കി ഉപയോഗിക്കണം. ഉണക്കുന്നതിന്  പരിചരണത്തിനുള്ളയാളിന്റെ സഹായം തേടാം.

സന്ദർശകരെ അനുവദിക്കരുത്. തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടവ വീട്ടുചികിത്സയിൽ കഴിയുന്നവരുടെ വീടുകളിലേക്ക് മതിയായ ഗതാഗത സൗകര്യമുണ്ടായിരിക്കണം. ഫോൺ സൗകര്യമുണ്ടായിരിക്കണം. ഐസൊലേഷനായി നിശ്ചയിക്കുന്ന മുറിയിൽ ശുചിമുറി വേണം.

വീട്ടിൽ മറ്റ് ഗുരുതര രോഗങ്ങളുള്ളവരോ മുതിർന്നരുമായോ കോവിഡ് രോഗി സമ്പർക്കമുണ്ടാകുന്ന സാഹചര്യമുണ്ടാകരുത്. ഇത്തരം ആളുകൾ വീട്ടിലുണ്ടെങ്കിൽ  മറ്റൊരു  താമസസ്ഥലത്തേക്ക് മാറ്റണം. കോവിഡ് രോഗിയെ പരിചരിക്കുന്നതിന് ആരോഗ്യമുള്ള കുടുംബാംഗത്തെ  ചുമതലപ്പെടുത്തണം.
Published by:Naseeba TC
First published: