Covid 19 | അഡ്മിറ്റ് ചെയ്യാൻ വൈകി; രോഗി മരിച്ചു; ആശുപത്രിക്കെതിരെ കേസ്; 77ലക്ഷം രൂപ പിഴ

മരണത്തിനിടയാക്കിയ അനാസ്ഥ, ക്രിമിനൽ ഗൂഢാലോചന, അടക്കം പലവിധ കുറ്റങ്ങൾ ചുമത്തിയാണ് ആശുപത്രി അധികൃതർക്കെതിരെ കേസ്.

News18 Malayalam | news18-malayalam
Updated: June 29, 2020, 9:13 AM IST
Covid 19 | അഡ്മിറ്റ് ചെയ്യാൻ വൈകി; രോഗി മരിച്ചു; ആശുപത്രിക്കെതിരെ കേസ്; 77ലക്ഷം രൂപ പിഴ
പ്രതീകാത്മക ചിത്രം
  • Share this:
അഹമ്മദാബാദ്: അഡ്മിറ്റ് ചെയ്യാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് 77 ലക്ഷം രൂപ പിഴയിട്ട് മുൻസിപ്പൽ കോര്‍പ്പറേഷൻ. അഹമ്മദാബാദിലെ ഷഹിബോഗിലുള്ള രാജസ്ഥാൻ ഹോസ്പിറ്റലിനാണ് പിഴയിട്ടിരിക്കുന്നത്. ഇതിന് പുറമെ ഹോസ്പിറ്റൽ മാനേജ്മെന്‍റ് അംഗങ്ങൾക്കും ട്രസ്റ്റികൾക്കുമെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആശുപത്രി അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

ഇക്കഴിഞ്ഞ ജൂൺ 18നാണ് ആശുപത്രിക്കാരുടെ അനാസ്ഥ മൂലം ഒരു രോഗി ഇവിടെ മരണപ്പെട്ടത്. ആശുപത്രിയിലെത്തിച്ച വെന്‍റിലേറ്റർ സപ്പോർട്ട് ആവശ്യമുള്ള രോഗി പ്രവേശന നടപടികള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ഇത് അയാളുടെ മരണത്തിലേക്കാണ് നയിച്ചത്. പരാതി ഉയര്‍ന്നതിനെ തുടർന്ന് ഇടപെട്ട ഗുജറാത്ത് ഹൈക്കോടതി ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രോഗിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടുവെന്ന അഹമ്മദാബാദ് മുൻസിപ്പൽ കോര്‍പ്പറേഷന്‍റെ മറുപടിക്ക് ഇക്കാര്യത്തിൽ ഒരു വിശദീകരണത്തിന്‍റെ തന്നെ ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.

You may also like:ശബരിമല കയറിയ കനകദുർഗ വിവാഹ മോചിതയായി; വേർപിരിയൽ ഉഭയസമ്മത പ്രകാരം [NEWS]മതിയായ ചികിത്സ നൽകുന്നില്ല; രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ സർക്കാർ ആശുപത്രികള്‍ക്കെതിരെ കോൺഗ്രസ് മുൻ എംപി [NEWS] 'ഇരുണ്ട നിറമുള്ളവർ (ഇന്ത്യക്കാരോ ആഫ്രിക്കക്കാരോ) അപേക്ഷിക്കേണ്ട; വർണവിവേചനവുമായി ഓസ്ട്രേലിയൻ കമ്പനി പരസ്യം [NEWS]ഇതിന് പിന്നാലെയാണ് കോർപ്പറേഷൻ അധികൃതർ നിയമനടപടികളിലേക്കും പിഴയിലേക്കും കടന്നത്. ഇവരുടെ പരാതി പ്രകാരം മരണത്തിനിടയാക്കിയ അനാസ്ഥ, ക്രിമിനൽ ഗൂഢാലോചന, അടക്കം പലവിധ കുറ്റങ്ങൾ ചുമത്തിയാണ് ആശുപത്രി അധികൃതർക്കെതിരെ കേസ്. പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരം ആണ് പിഴശിക്ഷ ചുമത്തിയത്. ആശുപത്രി ട്രസ്റ്റിന് 25 ലക്ഷം രൂപയും ആരോപണ വിധേയരായ 26 അംഗങ്ങളിൽ നിന്ന് ഒരാൾക്ക് രണ്ട് ലക്ഷം രൂപ വച്ചുമാണ് പിഴ വിധിച്ചത്.

 

 

 
First published: June 29, 2020, 9:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading