HOME /NEWS /Corona / കോവിഡ് വാക്സിൻ: സ്വകാര്യ ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും സഹായവുമായി സർക്കാർ

കോവിഡ് വാക്സിൻ: സ്വകാര്യ ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും സഹായവുമായി സർക്കാർ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

Hospitals and private companies can buy Covid vaccines directly from the manufacturers | നിശ്ചിത നിരക്ക് ഈടാക്കി സ്വകാര്യ സ്ഥാപനങ്ങളിൽ വാക്സിൻ നൽകാം

  • Share this:

    വാക്സിനേഷൻ വേഗത്തിലാക്കാൻ സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാക്സിൻ വാങ്ങാർ സർക്കാർ ഉദ്യോഗസ്ഥതല സഹായം നൽകും. സ്വകാര്യ ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും നേരിട്ട് വാക്സിൻ വാങ്ങാൻ സംസ്ഥാന സർക്കാർ പിന്തുണ ഉറപ്പാക്കും. വാക്സിൻ നിർമ്മാതാക്കളുമായുള്ള ഏകോപനത്തിന് ആരോഗ്യവകപ്പ് രൂപീകരിച്ച വാക്സിനേഷൻ ഉപസമിതിയാണ് ഉദ്യോഗസ്ഥതല സഹായം നൽകുന്നത്.

    സ്വകാര്യ സ്ഥാപനങ്ങളിലും, കമ്പനികളിലും വാക്സിൻ കേന്ദ്രം തുടങ്ങി ആരോഗ്യവകുപ്പിന്റെ അനുമതിയോടെ വാക്സിനേഷൻ നടത്താനാകും. നിശ്ചിത നിരക്ക് ഈടാക്കി സ്വകാര്യ സ്ഥാപനങ്ങളിൽ വാക്സിൻ നൽകാം. കുത്തിവെപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ കോവിൻ പോർട്ടലിൽ രേഖപ്പെടുത്തണം.

    ആശുപത്രികൾ ഓൺലൈൻ രജിസ്ട്രേഷനിലൂടെയേ വാക്സിൻ നൽകാവു. തുറന്നവാക്സിൻ വയലുകൾ ബാക്കിയായാൽ അവ 45-ന് മുകളിലുള്ളവർക്ക് സ്പോട്ട് റെജിസ്ട്രേഷനിലൂടെ കുത്തിവയ്ക്കാം. ഇതോടെ വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ വൻകിട കോർപറേറ്റ് ആശുപത്രികളിൽ മാത്രമാണ് വാക്സിനേഷൻ ഉള്ളത്.

    സംസ്ഥാനത്ത് ഒരു മാസത്തിന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇരുപതിൽ താഴെ എത്തി. 19.95 ആണ് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഓരോ ദിവസവും കുറയുകയാണ്. കഴിഞ്ഞ ഏപ്രിൽ 22 ന് ശേഷം ആദ്യമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപതിൽ താഴുന്നത്. എന്നാൽ കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള മലപ്പുറം, എറണാകുളം, പാലക്കാട് ജില്ലകളിൽ ടിപിആർ 20 ന് മുകളിൽ തന്നെയാണ്.

    Summary: State government may facilitate private companies and hospitals to procure Covid vaccine directly from the manufacturers. They will be able to open vaccination centres with prior approval

    Also read: 'പ്രതിവർഷം 2 ലക്ഷം കോടി കോവിഡ് വാക്സിനുകൾ ഉത്പാദിപ്പിക്കാൻ കഴിയും': വാഗ്ദാനവുമായി മരുന്നു നിർമാണ കമ്പനി

    ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ വോക്ക്ഹാർഡ് പ്രതിവർഷം രണ്ട് ലക്ഷം കോടി ഡോസ് വാക്സിനുകൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് കേന്ദ്ര ഗവൺമെന്റിനെ അറിയിച്ചു. 2022 ഫെബ്രുവരിയോടെ 500 ദശലക്ഷം ഡോസ് ശേഷിയോടെ വാക്സിൻ ഉത്പാദനം ആരംഭിക്കാൻ സാധിക്കുമെന്നും അവർ അറിയിച്ചു.

    ഈ മാസത്തിന്റെ തുടക്കത്തിൽ കേന്ദ്രത്തിന് സമർപ്പിച്ച ഔദ്യോഗിക അറിയിപ്പിലൂടെ, രാജ്യത്തിനകത്ത് തങ്ങളുടെ പങ്കാളികളാകാൻ സാധ്യതയുള്ള വാക്സിൻ നിർമാതാക്കളെ കണ്ടെത്താൻ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോക്ക്ഹാർഡ് സർക്കാരിന്റെ സഹായം തേടി. കോവിഡ് 19 വാക്സിൻ ഉത്പാദിപ്പിക്കുന്നതിന് മുന്നോടിയായി ചില സാങ്കേതികവിദ്യകളും കൈമാറ്റം ചെയ്യേണ്ടതുണ്ടാകും. തങ്ങളുടെ നിർമാണശേഷിയും ഗവേഷണത്തിനുള്ള സംവിധാനവും പ്രയോജനപ്പെടുത്തി എം ആർ എൻ എ, പ്രോട്ടീൻ, വെക്റ്റർ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവിധ വാക്സിനുകൾ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നും വോക്ക്ഹാർഡ് വ്യക്തമാക്കി.

     അടുത്തിടെ സ്വദേശി ജാഗരൺ മഞ്ച് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവെ ഇതിനെ സംബന്ധിച്ച് കേന്ദ്ര രാസവസ്തു-രാസവളം മന്ത്രി മൻഷൂക്ക് എസ് മാണ്ഡവ്യ പ്രതികരിക്കുകയുണ്ടായി.

    First published:

    Tags: Coronavirus Vaccine, Covid 19 Vaccination, Covid Vaccination, Sanjeevani