Covid 19| കോട്ടയം ജില്ലയിൽ ഹോട്ടലുകളില്‍ ഭക്ഷണ വിതരണം പുനഃക്രമീകരിച്ചു; തട്ടുകടകൾ പ്രവർത്തിക്കില്ല

ലൈസന്‍സ് ഇല്ലാത്ത തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള താത്കാലിക ഭക്ഷണ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: July 25, 2020, 10:24 PM IST
Covid 19| കോട്ടയം ജില്ലയിൽ ഹോട്ടലുകളില്‍ ഭക്ഷണ വിതരണം പുനഃക്രമീകരിച്ചു; തട്ടുകടകൾ പ്രവർത്തിക്കില്ല
പ്രതീകാത്മക ചിത്രം
  • Share this:
കോട്ടയം: കോവിഡ് പ്രതിരോധ മുന്‍കരുതലുകളുടെ ഭാഗമായി കോട്ടയം ജില്ലയിലെ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഹോട്ടലുകളില്‍ ഭക്ഷണം ഇരുന്ന് കഴിക്കാം. അഞ്ചു മണിക്കുശേഷം പാഴ്സല്‍ സര്‍വീസ് മാത്രമേ അനുവദിക്കൂ.

ബേക്കറികളില്‍  ആളുകളെ ഇരുത്തി ഭക്ഷണം വിതരണം ചെയ്യുന്നതിന് അനുമതിയില്ല. ലൈസന്‍സ് ഇല്ലാത്ത തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള താത്കാലിക ഭക്ഷണ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളിലും ഭക്ഷണ വില്‍പ്പന നടത്താന്‍ പാടില്ല.

TRENDING:വ്യാജ പ്രചാരണം നടത്തുന്ന ഒരു സംഘം എനിക്കെതിരെ ബോളിവുഡില്‍ പ്രവർത്തിക്കുന്നു; എആർ റഹ്മാൻ
[PHOTO]
162 കോടി രൂപ ലോട്ടറിയടിച്ചു; 28 വർഷം മുമ്പ് സുഹൃത്തിന് നൽകിയ വാക്കു പാലിച്ച് ലോട്ടറി ജേതാവ്
[NEWS]
കേരളത്തിലും കർണാടകത്തിലും ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്
[NEWS]


വ്യാപാരികള്‍ സ്ഥിരം ഉപഭോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കണം. ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക ഉപഭോക്താക്കള്‍ വിളിച്ചറിയിക്കുമ്പോള്‍ അവ എടുത്ത് സഞ്ചിയിലാക്കി വച്ചശേഷം വിവരം അറിയിക്കണം.

നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി റവന്യൂ, പോലീസ് വകുപ്പുകളിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംയുക്ത സംഘം പരിശോധന നടത്തും. വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.



രോഗപ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
Published by: meera
First published: July 25, 2020, 10:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading