ഇന്റർഫേസ് /വാർത്ത /Corona / Hotspots in Kerala | സംസ്ഥാനത്ത് പുതിയതായി 14 ഹോട്ട്സ്പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി

Hotspots in Kerala | സംസ്ഥാനത്ത് പുതിയതായി 14 ഹോട്ട്സ്പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കഴിഞ്ഞ ദിവസം  2154 പേര്‍ക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1962 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്

  • Share this:

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ കേരളത്തിലെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 586 ആയി. തൃശൂര്‍ ജില്ലയിലെ മാള (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ കുരോപ്പട (വാര്‍ഡ് 5, 8, 15), എരുമേലി (12), ആലപ്പുഴ ജില്ലയിലെ കരുവാറ്റ (സബ് വാര്‍ഡ് 1), തണ്ണീര്‍മുക്കം (17), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (12, 13 (സബ് വാര്‍ഡ്), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), എറണാകുളം ജില്ലയിലെ പിറവം മുന്‍സിപ്പാലിറ്റി (26), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9 (സബ് വാര്‍ഡ്), 8), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 5, 9, 10, 13), പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (17), ചാലിശേരി (4), നെല്ലിയാമ്പതി (5), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (സബ് വാര്‍ഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (വാര്‍ഡ് 6), കണ്ടനശേരി (7), താന്ന്യം (17, 18), മൂരിയാട് (13), കോട്ടയം ജില്ലയിലെ പാറത്തോട് (16), ചിറക്കടവ് (2, 3), കൂരോപ്പട (12), കങ്ങഴ (4), ആലപ്പുഴ ജില്ലയിലെ മണ്ണാഞ്ചേരി (7, 8), കൃഷ്ണപുരം (4), എറണാകുളം ജില്ലയിലെ കീരമ്പാറ (9), മുളന്തുരുത്തി (സബ് വാര്‍ഡ് 13), പൈങ്ങോട്ടൂര്‍ (1), പൂത്രിക (14), കൊല്ലം ജില്ലയിലെ പട്ടാഴി (2), വയനാട് ജില്ലയിലെ അമ്പലവയല്‍ (5), പുല്‍പ്പള്ളി (12), പത്തനംതിട്ട ജില്ലയിലെ ആറന്മുള സബ് വാര്‍ഡ് (10) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

You may also like:തിരുവോണനാളിൽ കൊലപാതകം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; രാഷ്ട്രീയപ്രേരിതമെന്ന് പോലീസ് [NEWS]ജോസ് കെ. മാണിയെച്ചൊല്ലി എൽ.ഡി.എഫിൽ അസ്വാരസ്യം; പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പനും കാഞ്ഞിരപ്പള്ളിയിലുറച്ച് സി.പി.ഐയും [NEWS] Sushant Singh Rajput | ഉത്തരങ്ങൾ തൃപ്തികരമല്ല; റിയ ചക്രബർത്തിയെ തുടർച്ചയായ 4-ാം ദിനവും ചോദ്യം ചെയ്യാൻ CBI [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കഴിഞ്ഞ ദിവസം  2154 പേര്‍ക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1962 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 49 പേര് വിദേശ രാജ്യങ്ങളിൽ നിന്നും 110 പേർ മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതാണ്. ഉറവിടം വ്യക്തമല്ലാത്ത 174 കേസുകളും ഉണ്ടായിരുന്നു.

First published:

Tags: Covid 19, Covid 19 in Kerala, Hotspot, Hotspot in Kerala, New hotspot