ഇന്റർഫേസ് /വാർത്ത /Corona / Hotspots in Kerala | സംസ്ഥാനത്ത് 19 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; ഏതൊക്കെയെന്ന് അറിയാം

Hotspots in Kerala | സംസ്ഥാനത്ത് 19 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; ഏതൊക്കെയെന്ന് അറിയാം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

10 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ആകെ 603 ഹോട്ട്സ്പോട്ടുകളുണ്ട്

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകൾ. അതേസമയം 10 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ആകെ 603 ഹോട്ട്സ്പോട്ടുകളുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ വാർത്താകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ വിളവൂര്‍ക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), വര്‍ക്കല മുന്‍സിപ്പാലിറ്റി (വാര്‍ഡ് 5), ഒറ്റശേഖരമംഗലം (8), പള്ളിക്കല്‍ (22), അരുവിക്കര (15), തൃശൂര്‍ ജില്ലയിലെ കോലാഴി (സബ് വാര്‍ഡ് 2, 13), മണലൂര്‍ (5), ചേലക്കര (സബ് വാര്‍ഡ് 13, 14), പരപ്പൂക്കര (4, 11), പാലക്കാട് ജില്ലയിലെ കരിമ്പ്ര (12), നാഗലശേരി (5), ഇടുക്കി ജില്ലയിലെ ദേവികുളം (8, 13, 14), മൂന്നാര്‍ (സബ് വാര്‍ഡ് 12), കോട്ടയം ജില്ലയിലെ മണ്ണാര്‍ക്കാട് (13), കാസര്‍ഗോഡ് ജില്ലയിലെ പനത്തടി (1, 3), കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ (സബ് വാര്‍ഡ് 2, 3), എറണാകുളം ജില്ലയിലെ പാമ്പക്കുട (സബ് വാര്‍ഡ് 5), പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ (സബ് വാര്‍ഡ് 8), കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വണ്ടാഴി (വാര്‍ഡ് 4), ഓങ്ങല്ലൂര്‍ (7), കരിമ്പുഴ (3, 5, 14), കോഴിക്കോട് ജില്ലയിലെ കാവിലുംപാറ (സബ് വാര്‍ഡ് 9), പുറമേരി (17), പത്തനംതിട്ട ജില്ലയിലെ അറുവാപ്പുലം (സബ് വാര്‍ഡ് 8, 9), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), കോട്ടയം ജില്ലയിലെ ഉഴവൂര്‍ (8), എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 9), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (22) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 603 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

You may also like:വീടിനു പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ; അകത്ത് ചോറൂണ്; സുഹൃത്തിന്റെ മകന് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീൽ [NEWS]Karipur Crash | കരിപ്പൂർ റൺവേ അപകടം: എയർഇന്ത്യയ്ക്ക് 374 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും​ [NEWS] ഡോക്ടർമാരും നഴ്സുമാരും ഇല്ല; ദേശീയ ആരോഗ്യ മിഷന്റെ കോവിഡ് വീഡിയോയ്ക്കതെിരെ ഡോക്ടർമാരുടെ സംഘടന [NEWS]

കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 55 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1944 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

First published:

Tags: Covid 19, Covid 19 in Kerala, Hotspot, Hotspot in Kerala, New hotspot