നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| ലോക്ക് ഡൗൺ കാലത്ത് സ്വകാര്യ വാഹനത്തിൽ എത്ര പേർക്ക് യാത്ര ചെയ്യാം? സർക്കാർ ഉത്തരവിൽ പറയുന്നത്

  COVID 19| ലോക്ക് ഡൗൺ കാലത്ത് സ്വകാര്യ വാഹനത്തിൽ എത്ര പേർക്ക് യാത്ര ചെയ്യാം? സർക്കാർ ഉത്തരവിൽ പറയുന്നത്

  പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെച്ചെങ്കിലും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കർശന നിബന്ധനകളോടെയാണെന്ന് മാത്രം.

  Corona

  Corona

  • Share this:
   കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 31വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളം. പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെക്കുന്നതടക്കമുള്ള കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവും കഴിഞ്ഞ ദിവസം രാത്രി ഇറങ്ങി.

   പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെച്ചെങ്കിലും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കർശന നിബന്ധനകളോടെയാണെന്ന് മാത്രം.

   BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]

   സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയുണ്ടെങ്കിലും ഡ്രൈവർ ഒഴികെ ഒരു മുതിർന്നയാൾക്ക് മാത്രമേ വാഹനത്തിൽ യാത്ര ചെയ്യാൻ അനുമതിയുള്ളൂ. ഒന്നിലധികം പേരുമായി സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യാൻ പാടില്ലെന്ന് ചുരുക്കം. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ പാടുള്ളൂ. അവശ്യ വസ്തുക്കളും മരുന്നുകളും മറ്റും വാങ്ങുന്നതിനും മാത്രമേ വാഹനം നിരത്തിലിറക്കാവൂ.

   കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തില്ല. ഓട്ടോറിക്ഷകളും ടാക്സികളും ഓൺലൈൻ ടാക്സികളും മെഡിക്കൽ സേവനങ്ങൾക്കും അവശ്യവസ്തുക്കൾ ശേഖരിക്കുന്നതിനും മാത്രമേ ഉപയോഗിക്കാവൂവെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

   !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
   First published:
   )}