• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കുടിയേറ്റ തൊഴിലാളികളല്ല, നവീൻ പട്നായിക്കിന് അവർ 'സഹോദരങ്ങൾ'; നാട്ടിലെത്തിക്കാൻ വിളിച്ചത് പ്രധാനമന്ത്രിയെയും അഞ്ചു മുഖ്യമന്ത്രിമാരെയും

കുടിയേറ്റ തൊഴിലാളികളല്ല, നവീൻ പട്നായിക്കിന് അവർ 'സഹോദരങ്ങൾ'; നാട്ടിലെത്തിക്കാൻ വിളിച്ചത് പ്രധാനമന്ത്രിയെയും അഞ്ചു മുഖ്യമന്ത്രിമാരെയും

Odisha CM Naveen Patnaik | കോവിഡ് പ്രതിരോധ നടപടികളിലും കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നതിലുമെല്ലാം നവീൻ പട്നായിക് സർക്കാർ സ്വീകരിച്ച നടപടികൾ രാജ്യത്താകെ ശ്രദ്ധിക്കപ്പെട്ടു. വളരെ കുറച്ച് സമയം മാത്രമെടുത്ത് മാനുഷികമായ കാര്യങ്ങൾ വ്യക്തമാക്കി അവസാനിപ്പിക്കുന്ന നവീൻ പട്നായികിന്റെ വാർത്താസമ്മേളനങ്ങളും ശ്രദ്ധേയമാണ്.

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്

  • Share this:
    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തിരികെ അവരവരുടെ നാടുകളിലേക്ക് എത്തിക്കുന്ന തിരക്കിലാണ് സർക്കാരുകൾ. ഇന്നലെയും ഇന്നുമായി 19 പ്രത്യേക ട്രെയിനുകളാണ് ഇതിനായി സർവീസ് നടത്തിയത്. കുടിയേറ്റ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ആദ്യം ശ്രദ്ധ പതിപ്പിച്ചത് മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു ഒഡീഷയിലെ നവീൻ പട്നായിക്. പ്രതിസന്ധി ഘട്ടത്തിൽ സഹോദരങ്ങളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയെന്നാണ് ഒഡീഷ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇന്നലെയും ഇന്നുമായി നാലു ട്രെയിനുകളാണ് കുടിയേറ്റ തൊഴിലാളികളുമായി ഒഡീഷയിലേക്ക് പുറപ്പെട്ടത്.

    കുടിയേറ്റ തൊഴിലാളികളല്ല, അവരെല്ലാവരും സഹോദരങ്ങളും കുടുംബാംഗങ്ങളുമെന്നാണ് നവീൻ പട്നായിക് വിശേഷിപ്പിച്ചത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുന്ന മുറയ്ക്ക് അവരെ നാട്ടിലെത്തിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഒഡീഷ മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം വിളിച്ചു. പിന്നാലെ കേരളം, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, പശ്ചിമബംഗാൾ മുഖ്യമന്ത്രിമാരുമായും ഇക്കാര്യം സംസാരിച്ചു. ഒഡീഷയിൽ നിന്നുള്ള തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് നവീൻ പട്നായിക്ക് മറ്റ് മുഖ്യമന്ത്രിമാരോട് അഭ്യർത്ഥിച്ചു.

    BEST PERFORMING STORIES:മദ്യവില്‍പനശാലകള്‍ തുറക്കില്ല; മേയ് 17വരെ അടഞ്ഞു കിടക്കട്ടെയെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം[NEWS]പൊതുചടങ്ങിൽ പങ്കെടുക്കുന്ന കിം ജോങ് ഉൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ[NEWS]COVID 19 ലോക്ക്ഡൗൺ | വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ[NEWS]

    മടങ്ങിവരുന്ന കുടിയേറ്റ തൊഴിലാളികൾക്കായി നേരത്തെ തന്നെ ഒഡീഷ ഒരുക്കങ്ങൾ തുടങ്ങി. പഞ്ചായത്ത് തലത്തിൽ രജിസ്ട്രേഷൻ ആരംഭിച്ചു. അതുമാത്രമല്ല, മടങ്ങിവരുന്നവർക്ക് 14 ദിവസത്തെ ക്വറന്റീൻ പൂർത്തിയാകുന്ന മുറയ്ക്ക് 2000 രൂപ വീതം ആശ്വാസ ധനവും പ്രഖ്യാപിച്ചു. മടങ്ങിവരവ് നടപടികൾ സുഗമമാക്കുന്നതിന് നോഡൽ ഓഫീസർമാരെയും ഒഡീഷ സർക്കാർ നിയോഗിച്ചിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, പശ്ചിമബംഗാള്‍, കേരളം എന്നിവിടങ്ങളിൽ ലക്ഷങ്ങളാണ് ഒഡീഷയിൽ നിന്ന് കുടിയേറ്റ തൊഴിലാളികളായുള്ളത്.

    കൊറോണയെ പ്രതിരോധിക്കുന്ന കാര്യത്തിൽ നവീൻ പട്നായിക് സർക്കാർ സ്വീകരിച്ച നടപടികളും രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു. 7 ദശലക്ഷം വനിതാ പ്രവർത്തകരാണ് കൊറോണയെ പ്രതിരോധിക്കാനുള്ള നടപടികളുമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഗ്രാമുഖ്യന്മാർക്ക് ജില്ലാ കളക്ടർമാരുടെ അധികാരങ്ങൾ നൽകി. മാനുഷിക പ്രശ്നങ്ങൾ സമയാസമയം വിലയിരുത്തി ഉടൻ പരിഹാരമാർഗങ്ങൾ കണ്ടെത്തി. ഈ കൊറോണ കാലത്തും രാഷ്ട്രീയ നേതാക്കൾ മണിക്കൂറുകളോളം വാർത്താസമ്മേളനങ്ങളിൽ വാചാലരാകുമ്പോൾ വളരെ കുറച്ച് സമയം മാത്രമെടുത്ത് മാനുഷികമായ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് അവസാനിക്കുന്നതാണ് നവീൻ പട്നായിക്കിന്റെ വാർത്താസമ്മേളനങ്ങൾ.

    ഒഡീഷയിൽ ഇതുവരെ 149 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു. 55 പേർക്ക് ഇതുവരെ രോഗം ഭേദമായി. 93 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

    Published by:Rajesh V
    First published: