നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആന്ധ്ര പ്രദേശിൽ ഉഗാദി ആഘോഷം

    Covid 19 | കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആന്ധ്ര പ്രദേശിൽ ഉഗാദി ആഘോഷം

    ഉഗാദിയുടെ ഭാഗമായുള്ള പ്രാദേശികമായ ഒരു ആഘോഷത്തിൽ പങ്കെടുക്കവെ പരസ്പരം ചാണകം വാരിയെറിയുന്ന ആൾക്കൂട്ടത്തിന്റെ വിഡിയോ ആണിപ്പോള്‍ വൈറലാകുന്നത്.

    • Share this:
      രാജ്യത്തെമ്പാടും കോവിഡ് കേസുകൾ ഗുരുതരമായ വിധത്തിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്ന ആൾക്കൂട്ടങ്ങളുടെ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മതപരമായ ആഘോഷങ്ങളിലൊന്നായ കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ജനാവലിയുടെചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. അതിനുശേഷം ഇപ്പോൾ ആന്ധ്ര പ്രദേശിൽ നിന്നുള്ള വീഡിയോകളാണ് ആശങ്കയുണർത്തുന്ന വിധം പ്രചരിപ്പിക്കപ്പെടുന്നത്. ഉഗാദിയുടെ ഭാഗമായുള്ള പ്രാദേശികമായ ഒരു ആഘോഷത്തിൽ പങ്കെടുക്കവെ പരസ്പരം ചാണകം വാരിയെറിയുന്ന ആൾക്കൂട്ടത്തിന്റെ വിഡിയോ ആണിപ്പോള്‍ വൈറലാകുന്നത്.
       എ എൻ ഐ ന്യൂസ് ഏജൻസി പങ്കുവെച്ച, 23 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ആന്ധ്ര പ്രദേശിലെ കുർണൂൽ ജില്ലയിലെ കൈരുപ്പാല എന്ന ഗ്രാമത്തിൽ 'പിടക്കൽ സമരം' എന്ന ഉത്സവാഘോഷത്തിൽ പങ്കെടുക്കാൻ ഒത്തുകൂടിയനൂറുകണക്കിന് ആളുകളുടെ ദൃശ്യങ്ങൾ കാണാം. പരസ്പരം ചാണകം വാരിയെറിയൽ ഈ ചടങ്ങിന്റെ ഭാഗമാണ്.



      ആഘോഷത്തിൽ പങ്കെടുക്കുന്നവരാരും മാസ്ക്ധരിക്കുകയോസാമൂഹ്യ അകലം പാലിക്കുകയോ ചെയ്യുന്നില്ല. ഉഗാദി ആഘോഷത്തിന്‍റെ മറ്റൊരു ദൃശ്യവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുർണൂൽ ജില്ലയിലെ തന്നെ കല്ലൂർ ഗ്രാമത്തിലെ ക്ഷേത്രത്തിലെ കാളപൂട്ട് മത്സരത്തിന്റേതായിരുന്നു വിഡിയോ. കാർഷിക സമൃദ്ധിയുമായി ബന്ധപ്പെട്ട് മൂന്നുദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷം. മാസ്ക് പോലും ധരിക്കാതെ നിരവധി പേർ തടിച്ചുകൂടിയിരിക്കുന്നതും മത്സരത്തിൽ പങ്കെടുക്കുന്നതും വിഡിയോയിൽ കാണാം. കുർണൂൽ ജില്ലയിൽ ചൊവ്വാഴ്ച 88 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരുന്നതെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അത് 386 ആയി ഉയർന്നു.
       കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് അതിശക്തമായിതുടരുന്ന ഈ ഘട്ടത്തിൽ ഇത്തരം ജനക്കൂട്ടങ്ങൾ വലിയ ആശങ്കയാണ്സൃഷ്ടിക്കുന്നത്. ആന്ധ്ര പ്രദേശിൽ കഴിഞ്ഞ ദിവസം 5,000-ലധികം കോവിഡ് കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടത്.


      "എല്ലാ വർഷവും ഈ ആഘോഷങ്ങൾ ഉണ്ടാകാറുണ്ട്. ഓരോ ഗ്രാമവും സവിശേഷമായ രീതികളിലാണ് പുതുവർഷം ആഘോഷിക്കാറുള്ളത്", കുർണൂൽ എസ് പി കെ ഫക്കീരപ്പ ന്യൂസ് 18-നോട് പറഞ്ഞു. കോവിഡിന്റെ രണ്ടാം വരവിനെത്തുടർന്ന് ജഗൻ മോഹൻ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവൺമെൻറ് പൊതുയോഗങ്ങളും സമ്മേളനങ്ങളും ആൾക്കൂട്ടങ്ങളും നിരോധിക്കുകയും എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തതിന് പിന്നാലെയാണ് ഇത്തരം ആൾക്കൂട്ട ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്.


      സമാനമായ കാഴ്ചയാണ് കുംഭമേളയിലും നമ്മൾ കണ്ടത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ്ഗംഗാ നദിയിൽ പുണ്യസ്നാനംചെയ്യാൻ ഹരിദ്വാറിൽ തടിച്ചുകൂടിയത്. ഏപ്രിൽ 12-ന് സോംവാദി അമാവാസ്യയുടെ ഭാഗമായും ഏപ്രിൽ 14-ന് മെഷ്സംക്രാന്തിയുടെഭാഗമായും പുണ്യസ്നാനംചെയ്യാനായി ലക്ഷക്കണക്കിന് ജനങ്ങളാണ് മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും സകല കോവിഡ് മാനദണ്ഡങ്ങളും പരസ്യമായി ലംഘിച്ചുകൊണ്ട് ഒത്തുകൂടിയത്. കഴിഞ്ഞ വ്യാഴാഴ്‌ച മാത്രം 2 ലക്ഷത്തിലധികംകോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്.


      Keywords: Covid 19, Ugadi, Andhra Pradesh, Kumbh Mela

      കോവിഡ് 19, ഉഗാദി, ആന്ധ്ര പ്രദേശ്, കുംഭമേള

      Published by:Jayesh Krishnan
      First published:
      )}