നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കൊറോണ തുണച്ചു; 33 തവണ പരാജയപ്പെട്ട മുഹമ്മദ് നൂറുദ്ദീൻ പത്താംക്ലാസ് ജയിച്ചു

  Covid 19 | കൊറോണ തുണച്ചു; 33 തവണ പരാജയപ്പെട്ട മുഹമ്മദ് നൂറുദ്ദീൻ പത്താംക്ലാസ് ജയിച്ചു

  33 വർഷമായി പത്താംക്ലാസ് പരീക്ഷ എഴുതുന്നുണ്ടെങ്കിലും എല്ലാ തവണയും മുഹമ്മദ് നൂറുദ്ദീൻ പരാജയപ്പെട്ടു. എന്നാൽ ഇത്തവണ പത്താംക്ലാസ് പരീക്ഷയിൽ അദ്ദേഹം വിജയിച്ചിരിക്കുകയാണ്.

  muhammed nuruddin(ANI)

  muhammed nuruddin(ANI)

  • Share this:
   കൊറോണ വൈറസ് ഏൽപ്പിച്ച ആഘാതത്തെ കുറിച്ച് മാത്രമാണ് പുറത്തുവരുന്ന വാർത്തകൾ മുഴുവൻ. എന്നാൽ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നൂറുദ്ദീന് കൊറോണ ഒരു അനുഗ്രഹമാണ്. കൊറോണയിലൂടെ മുഹമ്മദിന് ലഭിച്ചത് ഏറെക്കാലമായി കാത്തിരിക്കുന്ന ഒരു നേട്ടം.

   ഈ നേട്ടം മറ്റൊന്നുമല്ല, പത്താംക്ലാസ് വിജയം. 33 വർഷമായി പത്താംക്ലാസ് പരീക്ഷ എഴുതുന്നുണ്ടെങ്കിലും എല്ലാ തവണയും മുഹമ്മദ് നൂറുദ്ദീൻ പരാജയപ്പെട്ടു. എന്നാൽ ഇത്തവണ പത്താംക്ലാസ് പരീക്ഷയിൽ അദ്ദേഹം വിജയിച്ചിരിക്കുകയാണ്. കോവിഡിനെ തുടർന്ന് പരീക്ഷ നടത്താതെ എല്ലാ പത്താംക്ലാസ് വിദ്യാർഥികളെയും വിജയിപ്പിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് മുഹമ്മദ് നൂറുദ്ദീനും വിജയിച്ചിരിക്കുന്നത്.

   33 വർഷമായി പത്താംക്ലാസ് പരീക്ഷ എഴുതുന്നു. എന്നാൽ ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് എല്ലാവർഷവും പരാജയപ്പെട്ടു. ഇംഗ്ലീഷ് പഠിപ്പിച്ചു തരാനും ആരും ഉണ്ടായിരുന്നില്ല- മുഹമ്മദ് നൂറുദ്ദീൻ എഎൻഐയോട് പറഞ്ഞു.
   TRENDING:SushantSinghRajput Death Case| നടി റിയ ചക്രബർത്തിയുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
   [PHOTO]
   പതിമൂന്നുകാരിയെ വിവാഹം കഴിക്കണം; എതിർത്ത ബന്ധുവിനെ ബിൽഡിംഗ് കോൺട്രാക്ടർ കൊലപ്പെടുത്തി
   [PHOTO]
   ജഡ്ജിയെയും മകനെയും വിഷം കലർത്തിയ ചപ്പാത്തി നൽകി കൊലപ്പെടുത്തി; മന്ത്രവാദി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ[NEWS]

   സഹോദരന്റെയും സഹോദരിയുടെയും സഹായത്തോടെയാണ് പഠിച്ചിരുന്നത്. ഓരോതവണ പരാജയപ്പെടുമ്പോഴും വീണ്ടും വീണ്ടും ഞാൻ പരീക്ഷ എഴുതാൻ അപേക്ഷിക്കുമായിരുന്നു. കാരണം ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ ജോലിക്കു പോലും പത്താംക്ലാസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്- അദ്ദേഹം പറയുന്നു.

   ഭാഗ്യത്തിന് പത്താംക്ലാസ് സർട്ടിഫിക്കറ്റ് കാണിക്കാതെ തന്നെ എനിക്ക് സെക്യൂരിറ്റിയായി ജോലി കിട്ടി. 1989 മുതൽ 7000 രൂപ ശമ്പളം വാങ്ങുന്നു. എനിക്ക് നാല് മക്കളുമുണ്ട്. കോവിഡിനെ തുടർന്ന് ഇളവ് നൽകിയതിനാൽ ഇത്തവണ ഞാൻ വിജയിച്ചു- മുഹമ്മദ് നൂറുദ്ദീൻ പറഞ്ഞു.

   പഠനം തുടരുമെന്നാണ് നൂറുദ്ദീൻ പറയുന്നത്. ഡിഗ്രിയും പിജിയും പൂര്‍ത്തിയാക്കണം. ഒരു മെച്ചപ്പെട്ട ജോലി നേടണം. വിദ്യാഭ്യാസമുള്ളയാൾക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കും- അദ്ദേഹം പറഞ്ഞു.
   Published by:Gowthamy GG
   First published:
   )}