നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഹൈദരാബാദിലെ മുസ്ലീം പള്ളി 40 കോവിഡ് രോഗികൾക്കുളള സെന്ററായി

  ഹൈദരാബാദിലെ മുസ്ലീം പള്ളി 40 കോവിഡ് രോഗികൾക്കുളള സെന്ററായി

  മതവ്യത്യാസമില്ലാതെ കോവിഡ് പോസിറ്റീവായ ആർക്കും കോവിഡ് സെന്ററിൽ ചികിത്സാ സഹായം തേടാം

  Image: ANI

  Image: ANI

  • Share this:
   ഹൈദരാബാദ്: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രോഗികളുടെ ചികിത്സയ്ക്കായി മുസ്ലീം പള്ളി കോവിഡ് കെയർ സെന്ററാക്കി മാറ്റി. ഹൈദരാബാദിലെ രാജേന്ദ്ര നഗറിലുള്ള മസ്ജിദ്-ഇ-മുഹമ്മദി അഹ്ലെ ഹദീസ് പള്ളിയാണ് കോവിഡ് സെന്ററാക്കി മാറ്റിയിരിക്കുന്നത്. എൻജിഒ സംഘടനായ ഹെൽപിങ് ഹാൻഡ് ഫൗണ്ടേഷനാണ് ഇതിന് നേതൃത്വം നൽകിയത്.

   മസ്ജിദിലെ ക്ലാസ് റൂമുകൾ ഇനി കോവിഡ് ഐസൊലേഷൻ സെന്ററായി പ്രവർത്തിക്കും. നാൽപ്പത് ബെഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിലെ റോട്ടറി ക്ലബ്ബിന്റേയും യുഎസ്എ ചാരിറ്റി സംഘമായ സീഡിന്റേയും സഹായത്തോടെയാണ് സന്നദ്ധ സേവനം.

   "കോവിഡ് സെന്ററായി മാറിയ പള്ളിയിൽ, ചെറുതും മിതമായതുമായ ലക്ഷണങ്ങളുള്ള രോഗികളേയാണ് പ്രവേശിപ്പിക്കുകയെന്നും ആവശ്യമായ എല്ലാ വൈദ്യചികിത്സയും രോഗികൾക്ക് നൽകുമെന്നും ഫൗണ്ടേഷൻ അംഗമായ ഡോ. മുഹമ്മദ് ആരിഫ് എഎൻഐയോട് പറഞ്ഞു.

   You may also like:Whatsapp| കേന്ദ്ര സർക്കാരിനെതിരെ വാട്സ് ആപ്പിന്റെ ഹർജി; പുതിയ നയം സ്വകാര്യതയെ ഹനിക്കുന്നത്

   രോഗികളുടെ ആരോഗ്യനില വിലയിരുത്താനായി ഡോക്ടർമാരുടെ സേവനവും ഓക്സിജൻ സിലണ്ടറുകളും ഓക്സിജൻ കോൺസൻട്രേറ്ററുകളും ലഭ്യമാണെന്നും സംഘടനയിലെ അംഗമായ ഡോ. മുഹമ്മദ് ഫരീദുള്ള പറയുന്നു.

   ഡോ. ഷാഫിയുടെ മേൽനോട്ടത്തിലാണ് കോവിഡ് സെന്ററിലെ പ്രവർത്തനങ്ങൾ നടക്കുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 5000 കോവിഡ് രോഗികളെയാണ് അദ്ദേഹം ചികിത്സിച്ചത്. ആവശ്യം കൂടുന്നതിനനുസരിച്ച് സെന്ററിലെ ബെഡുകളുടെ എണ്ണം 65 ആയി കൂട്ടാനും തയ്യാറാണെന്ന് ഡോ. ഫരീദുള്ള വ്യക്തമാക്കി.

   മതവ്യത്യാസമില്ലാതെ കോവിഡ് പോസിറ്റീവായ ആർക്കും കോവിഡ് സെന്ററിൽ ചികിത്സാ സഹായം തേടാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സെന്ററിലെ ഏതെങ്കിലും രോഗിയുടെ ആരോഗ്യനില വഷളാവുകയാണെങ്കിൽ അവരെ ഉടൻ തന്നെ കോവിഡ് ആശുപത്രികളായ ഗാന്ധി ഹോസ്പിറ്റലിലേക്കോ തെലങ്കാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് റിസർച്ചിലേക്കോ മാറ്റും.

   രോഗികളിൽ നിന്നും പണം ഈടാക്കാതെയാണ് മരുന്നുകളും ഓക്സിജനും നൽകുന്നത്. കൂടാതെ മൂന്ന് നേരം ഭക്ഷണവും പണം ഈടാക്കാതെ നൽകുന്നു.
   Published by:Naseeba TC
   First published:
   )}