News18 MalayalamNews18 Malayalam
|
news18-malayalam
Updated: July 5, 2020, 10:50 AM IST
പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: കോവിഡ് ബാധിച്ച് പ്രമുഖ ജ്വല്ലറി ഉടമ മരിച്ചതോടെ ഹൈദരാബാദിൽ കോവിഡ് ആശങ്ക വർധിച്ചു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജ്വല്ലറി ഉടമയുടെ വീട്ടിൽ നടന്ന പിറന്നാൾ പാർട്ടിയിൽ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്.
ഹിമായത്നഗറിലെ പ്രമുഖ ജ്വല്ലറി ഉടമയാണ് കോവിഡ് ബാധിച്ച് മരിച്ചത്. നഗരത്തിലെ പ്രമുഖരാണ് ഇദ്ദേഹത്തിന്റെ പിറന്നാൾ പാർട്ടിക്കായി എത്തിയിരുന്നത്. ജ്വല്ലറിയിലെ ഉദ്യോഗസ്ഥരിൽ ചിലരും പാർട്ടിയിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച്ച മറ്റൊരു ജ്വല്ലറി ഉടമയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹവും ഈ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇവിടെ നിന്നാകാം അസുഖം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം.
TRENDING:ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി[NEWS]പബ്ജി ഭ്രാന്ത്; കൗമാരക്കാരന് തുലച്ചത് പിതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 16 ലക്ഷം രൂപ [NEWS]UN Sex Act in Tel Aviv| നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് യു.എൻ [NEWS]
ജ്വല്ലറി ഉടമയുടെ മരണ വാർത്ത വന്നതോടെ പാർട്ടിയിൽ പങ്കെടുത്തവർ പലരും പരിശോധനയ്ക്ക് വിധേയരായതായാണ് റിപ്പോർട്ട്.
തെലങ്കാനയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഹൈദരാബാദിലാണ്. സംസ്ഥാനത്തെ കോവിഡ് കേസുകളിൽ 50 ശതമാനവും ഇവിടെ നിന്നാണ്.
First published:
July 5, 2020, 10:50 AM IST