News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 8, 2020, 10:58 AM IST
Representative image.(Photo: Reuters)
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികള്‍ക്കിടയിൽ ഹൈപ്പോക്സിയ ശാരീരിക അവസ്ഥ കൂടാൻ സാധ്യത. ശരീര കോശങ്ങളിൽ ഓക്സിജൻ പെട്ടന്ന് നിലയ്ക്കുന്ന അവസ്ഥയാണ് ഹൈപോക്സിയ. ഹൈപ്പോക്സിയ ശാരീരിക അവസ്ഥ പെട്ടന്നുള്ള മരണത്തിന് കാരണമായേക്കും. കേരളത്തിൽ മരണനിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്.
ശരീര കോശങ്ങളിലെ ഓക്സിജൻ പെട്ടന്ന് നിലയ്ക്കുകയും, രോഗി ഗുരുതരാവസ്ഥയിലാവുകയും ചെയ്യുന്ന അവസ്ഥയാണ് ഹൈപോക്സിയ. കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവര്‍ പെട്ടന്ന് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നത് ഇതിനാലാണ്. ഗുരുതരമല്ലാത്ത രോഗികളെയും കൃത്യമായ ഇടവേളകളിൽ നിരീക്ഷിച്ചാൽ മാത്രമെ ഹൈപ്പോക്സിയ അവസ്ഥയിലേയ്ക്ക് പോകുന്നുണ്ടോ എന്ന് അറിയാനാകൂ.
TRENDING:First Bell @Victers | ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയൽ ഇന്നു മുതൽ [NEWS]വിക്ടേഴ്സ് ചാനലിലെ തിങ്കളാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ [NEWS] സംസ്ഥാനത്ത് ഹോട്ടലുകളും മാളുകളും ആരാധനാലയങ്ങളും നാളെ തുറക്കും [NEWS]
പൾസ് ഓക്സീമീറ്റർ എന്ന ഉപകണം ഉപയോഗിച്ചാണ് ഹൈപ്പോക്സിയയിലേയ്ക്ക് രോഗി പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നത്. 34000ത്തിലധികം രൂപ വിലയുള്ള 600 ഓക്സീമീറ്ററുകൾ വാങ്ങാനാണ് സർക്കാർ തീരുമാനം. ശ്വസന പ്രക്രിയയെ തുടർന്ന് ശരീരത്തിൽ ലഭിക്കുന്ന ഓക്സിജൻ, കാർബൺഡൈ ഓക്സൈഡ് എന്നിവയുടെ വിനിമയം നിരീക്ഷിച്ചാണ് ഹൈപ്പോക്സിയിലേക്ക് ശാരീരികാവസ്ഥ മാറുന്നുണ്ടോ എന്ന് പരിശോധിക്കുന്നത്.
ഗുരുതര രോഗലക്ഷണം ഇല്ലാത്തവരും ഹൈപ്പോക്സി അവസ്ഥയിലേക്ക് പോകുമെന്നതിനാൽ എല്ലാ രോഗികളെയും നിരീക്ഷിക്കേണ്ടിവരും. തമിഴ്നാട്ടില്‍ നിരവധി പേരാണ് ഹൈപ്പോക്സിയ ശാരീരികാവസ്ഥയിലെത്തി മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയവും സംസ്ഥാനങ്ങൾക്ക് ഹൈപ്പോക്സി അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
First published:
June 8, 2020, 10:56 AM IST