• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| ഐ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 15വരെ ഉണ്ടാകില്ല

COVID 19| ഐ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 15വരെ ഉണ്ടാകില്ല

ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നടത്തുന്ന എല്ലാ മത്സരങ്ങളും ഇനി ഏപ്രില്‍ 15ന് ശേഷം മാത്രമെ നടക്കുകയുള്ളൂ

Football

Football

  • Share this:
    കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാൻ ലോകമൊട്ടാകെ സുരക്ഷ മുൻകരുതലുകൾ എടുക്കുന്ന സാഹചര്യത്തിൽ ഐലീഗ് മത്സരങ്ങളും തത്കാലത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചു. എല്ലാ മത്സരങ്ങളും റദ്ദാക്കാന്‍ ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു. എന്നാൽ റദ്ദാക്കുന്നതിന് പകരം നീട്ടിവെക്കാനാണ് പുതിയ തീരുമാനം.

    ഏപ്രില്‍ 15വരെ മത്സരങ്ങൾ നീട്ടിയിരിക്കുന്നത്. ഐ ലീഗ് മാത്രമല്ല ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നടത്തുന്ന എല്ലാ മത്സരങ്ങളും ഇനി ഏപ്രില്‍ 15ന് ശേഷം മാത്രമെ നടക്കുകയുള്ളൂ.
    You may also like:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]
    സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗ്, യൂത്ത് ലീഗ് എന്നിവയൊക്കെ ഏപ്രില്‍ 15വരെ ഇനി നടക്കില്ല. ഇതിനകം തന്നെ ഐലീഗിലെ വിജയികള്‍ ഒക്കെ തീരുമാനം ആയെങ്കിലും റിലഗേഷനും മറ്റു സ്ഥാനങ്ങള തീരുമാനിക്കേണ്ട അവസാന നാലു റൗണ്ട് മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.
    Published by:user_49
    First published: