നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVAXIN|ഇന്ത്യൻ നിർമ്മിത കോവിഡ് 19 മരുന്ന് ആഗസ്റ്റ് 15നകം വിപണിയിലേക്ക്

  COVAXIN|ഇന്ത്യൻ നിർമ്മിത കോവിഡ് 19 മരുന്ന് ആഗസ്റ്റ് 15നകം വിപണിയിലേക്ക്

  ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡുമായി ചേർന്നാണ് ഐസിഎംആർ തദ്ദേശീയമായി കോവിഡ്19 വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

  News18

  News18

  • Share this:
   ന്യൂഡൽഹി: കോവിഡ് 19നെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത മരുന്ന് ആഗസ്റ്റ് 15നകം വിപണിയിലെത്തിക്കുന്നതിനായി ആലോചനയുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്. ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ഭാരത് ബയോടെക്കിനു നൽകിയ കത്തിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

   എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങളും പൂർത്തിയാക്കിയ ശേഷം 2020 ഓഗസ്റ്റ് 15 നകം പൊതുജനാരോഗ്യ ഉപയോഗത്തിനുള്ള വാക്സിൻ ഏറ്റവും പുതിയതായി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നു. ലക്ഷ്യം നേടുന്നതിനായി ബി‌ബി‌എൽ അതിവേഗം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഈ പദ്ധതിയിൽ‌ ഉൾപ്പെട്ടിട്ടുള്ള എല്ലാ ക്ലിനിക്കൽ‌ പരീക്ഷണങ്ങളുടെ സഹകരണത്തെ ആശ്രയിച്ചായിരിക്കും അന്തിമഫലം'- ഐ‌സി‌എം‌ആർ ഡയറക്ടർ ജനറൽ ബൽ‌റാം ഭാർ‌ഗവയുടെ കത്തിൽ പറയുന്നു.

   കത്തിന്റെ ആധികാരികത ഐസിഎംആർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് ഇന്റേണൽ കമ്മ്യൂണിക്കേഷൻ മാത്രമാണെന്നാണ് ഐസിഎംആർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം കത്തിനെ കുറിച്ച് ഭാരത് ബയോടെക് ഒന്നും പ്രതികരിച്ചിട്ടില്ല.
   TRENDING:Churuli | COVAXIN| ഇന്ത്യൻ നിർമ്മിത കോവിഡ് 19 മരുന്ന് ആഗസ്റ്റ് 15നകം വിപണിയിലേക്ക്
   [NEWS]
   COVID-19 vaccine | ഇന്ത്യയിൽ രണ്ടാംഘട്ട മനുഷ്യപരീക്ഷണത്തിന് സിഡസ് കാഡിലയ്ക്ക് അനുമതി [NEWS]COVID 19| സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുന്നു; പരിശോധന വർധിപ്പിക്കാൻ ആരോഗ്യവകുപ്പ് [NEWS]

   ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡുമായി ചേർന്നാണ് ഐസിഎംആർ തദ്ദേശീയമായി കോവിഡ്19 വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മരുന്ന് പരീക്ഷണത്തിനായി 12 സ്ഥാപനങ്ങളെ ഐസിഎംആർ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഐസിഎംആർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

   ഐ.സി.എം.ആറിന്റെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിൻ നിർമിക്കുന്നതിനായി ഉപയോഗിച്ചത്. സർക്കാരിന്റെ മുൻ‌ഗണനാ പദ്ധതികളിലൊന്നായി കണക്കാക്കപ്പെട്ടിരിക്കുന്നതിനാൽ വാക്‌സിൻ പരീക്ഷണം വേഗത്തിൽ ചെയ്യാൻ 12 സ്ഥാപനങ്ങളോടും ഐസിഎംആർ ആവശ്യപ്പെട്ടിട്ടുണ്ട്.

   വിശാഖപ്പട്ടണം, റോത്തക്, ന്യൂഡൽഹി, പാട്ന, ബെൽഗാം, നാഗ്പൂർ, ഗോരഖ് പൂർ, കട്ടൻകുളത്തൂർ, ഹൈദരാബാദ്, ആര്യനഗർ, കാൺപൂർ ഗോവ എന്നിവിടങ്ങളിലെ 12 സ്ഥാപനങ്ങളിലാണ് പരീക്ഷണം നടത്തുന്നത്.

   കോവിഡ് 19ന് മരുന്ന് വികസിപ്പിക്കുന്നതിന് കുറഞ്ഞത് 12-18 മാസമെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞർ പറയുന്നത്.

    
   First published:
   )}