നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും തിരിച്ചറിഞ്ഞു; സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി

  COVID 19 | നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും തിരിച്ചറിഞ്ഞു; സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി

  ലോക്ഡൗൺ നിയന്ത്രണം പാലിക്കാൻ എല്ലാവരും തയ്യാറാകണം. ജനാധിപത്യപരമായി മുന്നോട്ടുപോകുന്ന രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണവിധേയമാണ്. ജനങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നിടത്താണ് കോവിഡിൽ വിജയം ഉണ്ടായിട്ടുള്ളത്.

  ആരോഗ്യമന്ത്രി കെ.കെ. ശൈലജ

  ആരോഗ്യമന്ത്രി കെ.കെ. ശൈലജ

  • Share this:
   തിരുവനന്തപുരം: കോവിഡ‍് 19 ൽ സംസ്ഥാനം നിലവിൽ സമൂഹ വ്യാപനത്തിലേക്ക് പോയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. കേരളം ശക്തമായ മുൻകരുതൽ സ്വീകരിച്ചതാണ് വ്യാപനം തടയാൻ സഹായിച്ചതെന്നും ന്യൂസ് 18 കേരളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

   നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും തിരിച്ചറിഞ്ഞു. അവരിൽ നിന്നും നിലവിൽ സമൂഹ വ്യാപന സാധ്യത ഉണ്ടെന്ന് തോന്നുന്നില്ല. സമ്മേളനത്തിൽ പങ്കെടുത്തവരെ പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. മലയാളികളെ ഡൽഹിയിൽ തന്നെ നിരീക്ഷിക്കുമെന്നാണ് കേന്ദ്ര മന്ത്രി ഹർഷ വർദ്ധൻ അറിയിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

   സംസ്ഥാനത്ത് സുരക്ഷാ ഉപകരണങ്ങൾക്ക് ഇപ്പോൾ ക്ഷാമമില്ല. കോട്ടയത്ത് വൃദ്ധദമ്പതികളെ പരിചരിച്ച നഴ്സിന് വൈറസ് ബാധിച്ചത് ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ടല്ല. കിറ്റ് ലഭിച്ചാലുടൻ റാപ്പിഡ് ടെസറ്റ് ആരംഭിക്കും.
   BEST PERFORMING STORIES:വെന്റിലേറ്റർ നിർമ്മാണത്തിന് ഇന്ത്യയെ സഹായിക്കാമെന്ന് ചൈന; പക്ഷെ മുന്നിലുള്ള ഏക പ്രതിസന്ധി മറികടക്കണം [NEWS]കാസര്‍കോട്- മംഗളൂരു ദേശീയപാത ഉടന്‍ തുറക്കണമെന്ന് കേരള ഹൈക്കോടതി [NEWS]UKയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക; നിങ്ങൾക്ക് സഹായഹസ്തവുമായി ഇവരുണ്ട് [NEWS]

   ഹൈ റിസ്ക് കേസുകൾ വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത്. വൃദ്ധ ദമ്പതികളുടെ കാര്യത്തിൽ കുറച്ചുകാലം കൂടി നിരീക്ഷണം ഉണ്ട്. പ്രായമുള്ള ആളുകൾക്കു കോവിഡ് വന്നാൽ ഭേദമാകാൻ ഏറെ കാലം പിടിക്കും. കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ച രണ്ടുപേർക്കും അതീവ ഗുരുതരമായ മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും മന്ത്രി പറയുന്നു.

   അതിർത്തി പ്രദേശങ്ങളിൽ നിയന്ത്രണമുള്ളതുകൊണ്ട് തൽക്കാലം വലിയ ഭീഷണി ഇല്ല. ലോക്ഡൗൺ നിയന്ത്രണം എല്ലാവരും പാലിക്കാൻ തയ്യാറാകണം. ജനാധിപത്യപരമായി മുന്നോട്ടുപോകുന്ന രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണവിധേയമാണ്. ജനങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നിടത്താണ് കോവിഡിൽ വിജയം ഉണ്ടായിട്ടുള്ളത്.

   പത്തനംതിട്ടയിൽ രോഗവ്യാപനം തടയാൻ മികച്ച ആസൂത്രണവും ഇടപെടലും തന്നെയാണ് വിജയമായതെന്ന് ആരോഗ്യമന്ത്രി. കലക്ടർ പിബി നൂഹും ഡിഎംഒയും ജനപ്രതിനിധികളും നല്ല രീതിയിൽ ഇടപെട്ടു. ത്യാഗപൂർണമായ പ്രവർത്തനത്തിന്റെ ഫലമായാണ് പത്തനംതിട്ടയിൽ ഈ നേട്ടം ഉണ്ടായതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
   Published by:Naseeba TC
   First published:
   )}