നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| എക്സ്റേ സ്കാൻ ഉപയോഗിച്ച് 5 സെക്കന്റിനുള്ളിൽ കോവിഡ് പരിശോധനാഫലം; സോഫ്റ്റ് വെയറുമായി IIT പ്രൊഫസർ

  COVID 19| എക്സ്റേ സ്കാൻ ഉപയോഗിച്ച് 5 സെക്കന്റിനുള്ളിൽ കോവിഡ് പരിശോധനാഫലം; സോഫ്റ്റ് വെയറുമായി IIT പ്രൊഫസർ

  Detect Covid 19 Within 5 Seconds | 40 ദിവസം കൊണ്ട് വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ പേറ്റന്റിനായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് അധ്യാപകൻ

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: എക്സ്റേ സ്കാൻ ഉപയോഗിച്ച് അഞ്ച് സെക്കന്റിനുള്ളിൽ കോവിഡ് പരിശോധനാ ഫലം ലഭ്യമാക്കുന്ന സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തതായി റൂർക്കി ഐഐടി പ്രൊഫസർ. 40 ദിവസം കൊണ്ട് വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ പേറ്റന്റിനായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്  അധ്യാപകൻ. പുതിയ സോഫ്റ്റ് വെയറിന്റെ ഫലപ്രാപ്തി വിലയിരുത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനോടും (ഐസിഎംആർ)  അദ്ദേഹം ആവശ്യപ്പെട്ടു.

   ഐഐടിയിലെ സിവിൽ എഞ്ചിനിയറിംഗ് വിഭാഗം പ്രൊഫസർ കമൽ ജയിനാണ് പുതിയ സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്. പരിശോധനക്ക് വേണ്ടിവരുന്ന ചെലവ് കുറവാണെന്നത് മാത്രമല്ല, പരിശോധനക്കിടെ ആരോഗ്യപ്രവർത്തകർ നേരിടുന്ന അപകട സാധ്യത ഇല്ലാതാവുകയും ചെയ്യുമെന്നും കമൽ ജയിൻ പറയുന്നു. അതേസമയം, ഇതുവരെയും ഒരു മെഡിക്കൽ സ്ഥാപനവും പ്രൊഫസറുടെ അവകാശ വാദം പരിശോധിക്കുകയോ ഫലപ്രാപ്തി വിലയിരുത്തുകയോ ചെയ്തിട്ടില്ല.

   BEST PERFORMING STORIES:COVID 19| തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം: 13 മദ്രസ വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചു [NEWS]COVID 19| 'ത്രിപുര കൊറോണ മുക്ത സംസ്ഥാനം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ് [NEWS]ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ [NEWS]

   "കോവിഡ് രോഗികളുടെയും ന്യുമോണിയ, ക്ഷയ രോഗികളുടേതും ഉൾപ്പെടെയുള്ള 60,000ത്തോളം എക്സ്റേ സ്കാനുകളുടെയും കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഡാറ്റാ ശേഖരം തയാറാക്കുകയാണ് ഞാൻ ആദ്യം ചെയ്തത്. അമേരിക്കയിൽ നിന്നുള്ള എക്സ്റേ ഡാറ്റാ ശേഖരവും വിശകലനം ചെയ്തു. ''- ജയിനിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

   ''ഈ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഡോക്ടർമാർക്ക് ഒരു വ്യക്തിയുടെ എക്സ്റേ ചിത്രം അപ്ലോഡ് ചെയ്യാം. രോഗിയിൽ ന്യുമോണിയ ലക്ഷണം ഉണ്ടോ എന്ന് തിരിച്ചറിയുക മാത്രമല്ല, അത് കോവിഡ് കാരണമാണോ അതോ മറ്റേതെങ്കിലും ബാക്ടീരിയ കാരണമാണോ എന്നും അറിയാനാകും. അഞ്ച് സെക്കന്റിനുള്ളിൽ ഫലം അറിയാനാകും''- അദ്ദേഹം വ്യക്തമാക്കി.

   പ്രാഥമിക പരിശോധനക്ക് ഈ സോഫ്റ്റ് വെയർ സഹായകമാകുമെന്നും തുടർന്ന് ക്ലിനിക്കൽ ടെസ്റ്റിലൂടെ കൊറോണ വൈറസ് ബാധ ഉറപ്പിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. കോവിഡ് 19 കാരണമുള്ള ന്യുമോണിയ മറ്റ് ബാക്ടീരിയകൾ കാരണമുള്ളതിനെക്കാൾ വ്യത്യസ്തമാണ്. ബാക്ടീരിയ കാരണമുള്ള ന്യുമോണിയ ശ്വാസകോശത്തിന്റെ ചെറിയ ഭാഗത്തെ മാത്രം ബാധിക്കുമ്പോൾ, കോവിഡ് കാരണം ഉണ്ടാകുന്ന ന്യുമോണിയ ശ്വാസകോശത്തെയാകെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.   Published by:Rajesh V
   First published:
   )}