തിരുവനന്തപുരം: നിരവധി പേർക്ക് ഉറവിടം കണ്ടെത്താനാവാതെ കോവിഡ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ സമൂഹവ്യാപനം നടന്നതിന്റെ സൂചനകൾ മുന്നിലുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തകർക്ക് പോലും രോഗം പകരുന്നു. കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ എത്തിയ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യങ്ങൾ സമൂഹ വ്യാപനത്തിന്റെ തെളിവാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.)
വീണ്ടും ലോക്ഡൗൺ നടപ്പാക്കണമെന്നാണ് ഐ.എം.എ. നിലപാട്. അല്ലെങ്കിൽ ഇളവുകൾ ഒഴിവാക്കി നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ: എബ്രഹാം വർഗ്ഗീസ് ആവശ്യപ്പെട്ടു. ജനങ്ങൾ ഉത്തരവാദിത്തം ഇല്ലാതെ പെരുമാറുകയാണെന്നും, ഇക്കാര്യം ഡോക്ടേഴ്സ് ദിനത്തിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചിട്ടുണ്ടെന്നും എബ്രഹാം വർഗ്ഗീസ് ന്യൂസ് 18നോട് പറഞ്ഞു. കൂടാതെ ഐ.എം.എ. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നു.
കോവിഡ് പരിശോധന വർദ്ധിപ്പിക്കണം. ആഴ്ചയിൽ ഒരു ലക്ഷത്തിൽ 100 പേർ എന്ന നിലയിൽ പരിശോധന വർദ്ധിപ്പിക്കണം. എല്ലാ ആരോഗ്യപ്രവർത്തകരെയും പരിശോധിക്കണം. കണ്ടൈൻമെൻറ് സോണിലെ എല്ലാവരെയും പരിശോധിക്കണം. പരിശോധന വർദ്ധിപ്പിക്കാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്നും ഐ.എം.എ. പ്രതിനിധികൾ അറിയിച്ചു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.