തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തിന്റെ സൂചനകളുണ്ടെന്ന് ഐഎംഎ. ആരോഗ്യപ്രവർത്തകർക്കെല്ലാം കോവിഡ് പരിശോധന നടത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നാണ് കത്തിലെ പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. കാരുണ്യ പദ്ധതിയിൽ കോവിഡ് രോഗം കൂടി ഉൾപ്പെടുത്തണമെന്നും ഐഎംഎ നിർദേശിച്ചു. കോവിഡ് ചികിത്സ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കൂടി നൽകണം. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ അടക്കം ആരോഗ്യപ്രവർത്തകർക്കെല്ലാം കോവിഡ് പരിശോധന നടത്തണമെന്നും ഡോക്ടർമാരുടെ സംഘടന കത്തിൽ ആവശ്യപ്പെട്ടു.
TRENDING: TikTok |ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി [NEWS]ആധാർ ഇല്ലേ? സാമൂഹികസുരക്ഷാ പെൻഷൻ പട്ടികയിൽ നിന്ന് പുറത്തായവർക്ക് വീണ്ടും അവസരം [NEWS]മുടി വെട്ടാൻ സ്വർണ്ണ കത്രിക; ലോക്ക് ഡൗണിന് ശേഷം സലൂൺ തുറന്ന സന്തോഷത്തിൽ ബാർബർ [NEWS]
അതേസമയം സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. മുംബൈയിൽ നിന്നെത്തിയ തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 27ന് മരിച്ച ഇദ്ദേഹത്തിന് മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
First published: June 30, 2020, 13:37 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.