ന്യൂഡൽഹി: റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത് കോവിഡ് വാക്സിനായ സ്പുട്നിക്കിന്റെ വില നിശ്ചയിച്ചു. ഒരു ഡോസ് വാക്സീന് 995 രൂപയാണ് വില (ഒരു ഡോസിന് 948 + 5 ശതമാനം ജിഎസ്ടി (995.40 രൂപ) വാക്സിൻ വിതരണ ചുമതലയുള്ള ഹൈദരബാദിലെ റെഡ്ഡീസ് ലബോട്ടീസ് ആണ് വില പ്രഖ്യാപിച്ചത്. വാക്സീൻ ഉപയോഗിച്ചുള്ള ആദ്യ കുത്തിവയ്പ്പ് ഹൈദരബാദിൽ നൽകിയതായും കമ്പനി അറിയിച്ചു. 97 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്നിക്ക് വാക്സിൻ താമസിയാതെ തന്നെ വിതരണം ചെയ്ത് തുടങ്ങും. ഇന്ത്യയിൽ ഉൽപാദനം തുടങ്ങുമ്പോൾ വില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.
അടുത്ത ആഴ്ചമുതല്‍ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകും. മെയ് ഒന്നിനാണ് സ്പുട്‌നിക് V ന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. വരും മാസങ്ങളില്‍ കൂടുതല്‍ ഡോസെത്തും. അതേസമയം ഇന്ത്യന്‍ നിര്‍മാണ പങ്കാളികളും വാക്‌സിന്‍ വിതരണം ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ വാക്‌സിനേഷനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
Also Read രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം രണ്ട് കോടി കടന്നു
ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്‌നിക്കിന്. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുളള വാക്‌സിനാണ് സ്പുട്‌നിക് V. വാക്‌സിന്‍ പൗഡര്‍ രൂപത്തിലും ദ്രാവകരൂപത്തിലും ലഭ്യമാണ്.
ഇതിനിടെ രാജ്യത്ത് ഇതുവരെ കോവിഡ് രോഗ മുക്തരായവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,00,79,599 പേരാണ് രോഗമുക്തി നേടിയത്. 83.50% ആണ് ദേശിയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,44,776 പേർ രോഗ മുക്തരായി. കഴിഞ്ഞ നാല് ദിവസങ്ങളിൽ, മൂന്ന് ദിവസവും രോഗമുക്തി നേടിയവരുടെ എണ്ണം പുതിയ രോഗബാധിതരേക്കാൾ കൂടുതലായിരുന്നു.
ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം ഇന്ന് 37,04,893 ആയി കുറഞ്ഞു. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 15.41% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ആകെ രോഗികളുടെ എണ്ണത്തിൽ 5,632 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം ഇന്ന് 18 കോടിയോട് അടുക്കുന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 26,02,435 സെഷനുകളിലായി 17,92,98,584 വാക്സിൻ ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ 118 -ആം ദിവസം (മെയ് 13 , 2021), 20,27,162 ഡോസ് വാക്സിൻ വിതരണം ചെയ്തു.
ചലച്ചിത്ര അക്കാദമി: ചെയർമാൻ കമൽ അടക്കമുള്ള ഭാരവാഹികളെ മാറ്റണമെന്ന് ഒരു വിഭാഗം സിനിമ പ്രവർത്തകർ; മുഖ്യമന്ത്രിക്കും CPMനും കത്ത്
മൂന്നാംഘട്ട വാക്‌സിനേഷൻ യജ്ഞം പുരോഗമിക്കുകയാണ്. 32 സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങളിലായി, 18 മുതൽ 44 വയസ്സ് പ്രായമുള്ള 39,26,334 ഗുണഭോക്താകൾക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 4,40,706 പേർക്കാണ് ആദ്യ ഡോസ് വാക്സിൻ ലഭിച്ചത്. കേരളത്തിൽ 1,149 പേർക്കാണ് ഈ വിഭാഗത്തിൽ ഇതുവരെ വാക്സിൻ ലഭിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,43,144 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 72.37 ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ - 42,582. 39,955 കേസുകളുമായി കേരളം രണ്ടാമതും, 35,297 കേസുകളുമായി കർണാടക മൂന്നാമതും ആണ്.
ദേശീയ മരണനിരക്ക് നിലവിൽ 1.09% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 4,000 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 10 സംസ്ഥാനങ്ങളിലാണ് 72.70% മരണവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം - 850
ആഗോള തലത്തിൽ ലഭിക്കുന്ന കോവിഡ്-19 ദുരിതാശ്വാസ സഹായങ്ങൾ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വേഗത്തിൽ എത്തിക്കാൻ ഇന്ത്യാ ഗവൺമെന്റ് എല്ലാ ശ്രമങ്ങളും നടത്തി വരികയാണ്. 9,294 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ; 11,835 ഓക്സിജൻ സിലിണ്ടറുകൾ; 19 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ; 6,439 വെന്റിലേറ്ററുകൾ/ബൈ പിഎപി; ഏകദേശം 4.22 L റെംഡെസിവിർ വൈലുകൾ എന്നിവ റോഡ്, ആകാശ മാർഗം വിതരണം ചെയ്തു.