കോവിഡ് പോസിറ്റീവായിട്ടും ആശുപത്രി ചികിത്സയ്ക്ക് വിസമ്മതിച്ചാൽ ജയിലിൽ അടക്കുന്ന നിയമുവമായി ഇറ്റലി. വടക്കുകിഴക്കൻ ഇറ്റലിയിലെ വെനീറ്റോയിലാണ് പുതിയ നിയമം.
ജുലൈ അവസാനം വരെ കോവിഡ് പോസിറ്റീവായ ആർക്കെങ്കിലും ചികിത്സ നിഷേധിച്ചാൽ പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാനും നിർദേശമുണ്ട്.
പുറത്തു നിന്നും തിരിച്ചെത്തുന്നവർ നിർബന്ധമായും രണ്ട് സ്രവ പരിശോധനകൾക്ക് വിധേയരാകണം. മുൻകരുതലുകൾ സ്വീകരിക്കാതെ അശ്രദ്ധമായി മറ്റുള്ളവരുമായി ഇടപെട്ട് രോഗം പടരുന്നതിന് കാരണക്കാരായാൽ 12 വർഷം വരെയാണ് തടവ്. രോഗം ഉണ്ടെന്നറിഞ്ഞിട്ടും മനപ്പൂർവം ഇതിന് ശ്രമിച്ചാൽ ജീവപര്യന്തം തടവും ശിക്ഷ ലഭിക്കും.
TRENDING: 'ഞാന്‍ ഒരു ദൈവവിശ്വാസിയാണ്, സത്യം ജയിക്കും'; സോളാർ അഴിമതി ആരോപണ കാലത്തെ കുറിച്ച് ഉമ്മൻ ചാണ്ടി [NEWS]'എന്റെ വക ഒരു പവൻ'; ആഷിക് അബുവിനെ പരിഹസിച്ച് യൂത്ത് ലീഗ് [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]
ജുലൈ ആറ് വരെയുള്ള കണക്കുകൾ പ്രകാരം വെനീറ്റോയിൽ മാത്രം 169 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. എന്നാൽ പുതുതായി 28 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ പതിനഞ്ചുപേർ പുറത്തു നിന്ന് വന്നവരാണ്.
ഇറ്റലിയിലെ ആകെ രോഗബാധിതരുടെ എണ്ണം 241,819 ആയി. 34,869 പേരാണ് ഇതുവരെ മരണപ്പെട്ടത്.
Published by: Naseeba TC
First published: July 08, 2020, 08:01 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.