HOME » NEWS » Corona » IN KANNUR 7 PEOPLE IN A HOUSE COVID TESTED POSITIVE AA

കോവിഡ്: കണ്ണൂരിൽ ഒരു വീട്ടിലെ 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചു.

News18 Malayalam | news18-malayalam
Updated: April 10, 2020, 2:54 PM IST
കോവിഡ്: കണ്ണൂരിൽ ഒരു വീട്ടിലെ 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
Coronavirus
  • Share this:
കണ്ണൂർ: ഒരു വീട്ടിലെ ഏഴ് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചു. ഇവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തോടൊപ്പം സ്രവപരിശോധന നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
You may also like:ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബായിൽ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി; നിയമനടപടിയും [NEWS]'ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം' [NEWS]COVID 19| ഇറക്കുമതി ചെയ്യുന്ന മാസ്കുകളുടേയും പരിശോധന കിറ്റുകളുടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ [NEWS]

ഷാർജയിൽ നിന്നെത്തിയ 11 വയസുകാരനുമായുള്ള സമ്പർക്കത്തിലൂടെ കുടുംബത്തിലെ 7 പേർക്കു കൂടി കോവിഡ് ബാദിച്ചത്. ചെറുവാഞ്ചേരിയിലെ 17 അംഗ കൂട്ടുകുടുംബത്തിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളടക്കമുള്ളവർ‍ ആശുപത്രിയിലാണ്. ഇതിൽ ആദ്യം രോഗം സ്ഥിരീകരിച്ച 81 വയസുകാരൻ ഒരാഴ്ചയായി ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ തുടരുകയാണ്. ഇതോടെയാണ് കൊവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങളെ നിരീക്ഷിക്കുന്നതിനൊപ്പം രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും സ്രവപരിശോധന നടത്തണമെന്ന് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

മാഹി സ്വദേശിയായ വയോധികന് കോവിഡ് ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല.  അതേസമയം,കോ വിഡ് പരിശോധനയുമായി ചില സ്വകാര്യ ആശുപത്രികൾ സഹകരിക്കുന്നില്ലെന്നും ഇത് തുടർന്നാൽ കേസെടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.


Published by: Aneesh Anirudhan
First published: April 10, 2020, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories