നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കണ്ണൂരില്‍ കോവിഡ് വ്യാപന തോത് കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

  Covid 19 | കണ്ണൂരില്‍ കോവിഡ് വ്യാപന തോത് കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

  വാഹനപരിശോധന കര്‍ശനമാക്കുവാനും അനാവശ്യ യാത്രകളും കൂട്ടം കൂടലുകളും കര്‍ശനമായി നിയന്ത്രിക്കാനും സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

  News18 Malayalam

  News18 Malayalam

  • Share this:
  കണ്ണൂര്‍:  കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ കോവിഡ് വ്യാപന തോത് കൂടിയ സ്ഥലങ്ങളില കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിനാലാണ് കര്‍ശന നിയന്ത്രണങ്ങളിലേക്ക് പോലീസ് പോകുന്നത്.

  ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെരളശ്ശേരി, ചെമ്പിലോട്, മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോളച്ചേരി, കുറ്റ്യാട്ടൂര്‍, കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തൃപ്പങ്ങോട്ടൂര്‍ വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറക്കല്‍, അഴീക്കോട്, കതിരൂര്‍/കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാട്ട്യം, കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്ണപുരം എന്നിവിടങ്ങളില്‍ ആണ് ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ നടപ്പിലാക്കുന്നത്.

  ചെമ്പിലോഡ് കോവില്‍ റോഡ് മുതലി കോളനി റോഡ് , ഇരിവേരി കനാല്‍ - അയ്യപ്പഞ്ചാല്‍ റോഡ്, കൊളവല്ലൂര്‍ പി എസ്- മുണ്ടത്തോട് പാലം റോഡ് അനുബന്ധ പോക്കറ്റ് റോഡുകള്‍, മയ്യില്‍ വാര്‍ഡ് 12 ലെ ചെമ്മാടം റോഡ്, മുബാറക് റോഡ് ചെറിയാണ്ടി താഴെ കോളച്ചേരി പഞ്ചായത്ത് റോഡ് .  കതിരൂര്‍ പി എസ് - പാട്ട്യം വാര്‍ഡ് 6 ലെ പത്തായക്കുന്നു – പുതിയ തെരു ചിമ്മാലി മൂക്ക് റോഡ്, കുണ്ടഞ്ചല്‍ ക്ഷേത്രം റോഡ്, അണിയറ ഇല്ലം റോഡ്,  കണ്ണപുരം പി എസ്- കയറ്റി മെയിന്‍ റോഡ് - പാടി കയറ്റി റോഡ്, കയറ്റി - ചെറുകുന്നു റോഡ്, ചുണ്ട റോഡ് തുടങ്ങിയവ പോലീസ് അടച്ചു.  വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറക്കല്‍, അഴീക്കോട് ഭാഗങ്ങളിലെ കപ്പാലം ഓണപ്പറമ്പ റോഡ്, പടിഞ്ഞാറെ മെട്ട കോളനി റോഡ്, കപ്പക്കടവ് -തീപ്പെട്ടി കമ്പിനി – ജമാ അത്ത് സ്കൂള്‍ റോഡ്, അഴീക്കോട് തെരു റോഡ്, നീര്‍ക്കടവ് അമ്പലം – കാപ്പിലെ പീടിക - നീര്‍ക്കടവ് റോഡ്, അഴീക്കല്‍ കടപ്പുറം – ബീച്ച്- ലൈറ്റ് ഹൌസ് റോഡ് എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി.  വാഹനപരിശോധന കര്‍ശനമാക്കുവാനും അനാവശ്യ യാത്രകളും കൂട്ടം കൂടലുകളും കര്‍ശനമായി നിയന്ത്രിക്കാനും സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.  എ ബി സി  കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങളിലും ആവശ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലും  കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാൽ കേരളാ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് വകുപ്പ് പ്രകാരം കേസ്‌  രജിസ്റ്റര്‍ ചെയ്യും. സ്ഥാപനങ്ങളുടെ ലൈസെന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള കര്‍ശന നടപടികൾ കൂടി സ്വീകരിക്കുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നൽകി.
  Published by:Jayesh Krishnan
  First published:
  )}