Viral | മൃതദേഹങ്ങൾ റോഡിൽ വലിച്ചിഴച്ച് മണ്ണുമാന്തി ഉപയോഗിച്ച് മറവ് ചെയ്ത് ആരോഗ്യപ്രവര്‍ത്തകർ; മനുഷ്യത്വം മരവിപ്പിച്ച് കോവിഡ്

കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഒരുമിച്ച് വലിയൊരു കുഴിയിൽ വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഈയടുത്താണ് പുറത്ത് വന്നത്

News18 Malayalam | news18-malayalam
Updated: July 2, 2020, 12:57 PM IST
Viral | മൃതദേഹങ്ങൾ റോഡിൽ വലിച്ചിഴച്ച് മണ്ണുമാന്തി ഉപയോഗിച്ച് മറവ് ചെയ്ത് ആരോഗ്യപ്രവര്‍ത്തകർ; മനുഷ്യത്വം മരവിപ്പിച്ച് കോവിഡ്
കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഒരുമിച്ച് വലിയൊരു കുഴിയിൽ വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഈയടുത്താണ് പുറത്ത് വന്നത്
  • Share this:
ബംഗളൂരു: കോവിഡ് പരിഭ്രാന്തി ആളുകളുടെ മനുഷ്യത്വം പോലും മരവിപ്പിച്ചിരിക്കുന്നു എന്നതിന് തെളിവായി പല സംഭവങ്ങളും പുറത്തുവരികയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവ് തന്നെയാണ് അതിലേറ്റവും ഞെട്ടിക്കുന്നത്. കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഒരുമിച്ച് വലിയൊരു കുഴിയിൽ വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഈയടുത്താണ് പുറത്ത് വന്നത്. കർണാടകയിലെ ബെല്ലാരിയിൽ നിന്നുള്ള ഈ സംഭവം വിവാദം ഉയർത്തിയിരിക്കുന്നതിനിടയിൽ സംസ്ഥാനത്ത് നിന്ന് തന്നെ സമാനമായ രണ്ട് വാർത്തകളും എത്തുന്നുണ്ട്.

യാഡ്ഗിർ, ദേവനഗരി എന്നിവിടങ്ങളിൽ നിന്നാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ദേവനഗരിയിൽ വലിച്ചിഴച്ച് കൊണ്ടുവന്നാണ് മൃതദേഹം സംസ്കരിക്കുന്നത്. ആംബുലൻസിലെത്തിച്ച മൃതദേഹം റോഡിലിറക്കി കിടത്തുന്നു. തുടർന്ന് ഏകദേശം 500 മീറ്ററോളം ദൂരമാണ് മൃതദേഹം വലിച്ചിഴയ്ക്കുന്നത്.



യാഡ്ഗിർ ജില്ലയിൽ മണ്ണുമാന്തി യന്ത്രത്തിലാണ് മൃതദേഹം സംസ്കരിക്കാനെത്തിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെയടക്കം സാന്നിധ്യത്തിലായിരുന്നു ഈ അതിക്രമം അരങ്ങേറിയത്.രണ്ട് സംഭവങ്ങളുടെയും വീഡിയോ വൈറലായതിന് പിന്നാലെ ശക്തമായ വിമർശനം ഉയരുന്നുണ്ട്.




സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രണ്ട് ജില്ലകളിലും ഡെപ്യൂട്ടി കമ്മീഷണർമാർ ബന്ധപ്പെട്ട അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ മൂന്നിന് മുൻപായി വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഇത്രയും മോശമായി പ്രവർത്തിച്ച അധികൃതർക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
First published: July 2, 2020, 12:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading