കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം കാണാൻ മകനോട് സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടത് 51,000 രൂപ

സംഭവത്തിന്റെ വീഡിയോ പകർത്താൻ കുടുംബാംഗങ്ങൾ ശ്രമിച്ചെങ്കിലും അധികൃതർ ഫോൺ തട്ടിപ്പറിച്ചു. അവസാനമായി കുടുംബാംഗങ്ങൾക്ക് ഒന്ന് കാണാൻ കഴിയാതെ മൃതദേഹം അടക്കം ചെയ്തു. സംഭവത്തിൽ ഔദ്യോഗികമായി പൊലീസിന് പരാതി നൽകാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.

News18 Malayalam | news18
Updated: August 10, 2020, 5:42 PM IST
കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം കാണാൻ മകനോട് സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടത് 51,000 രൂപ
News18 Malayalam
  • News18
  • Last Updated: August 10, 2020, 5:42 PM IST
  • Share this:
കൊൽക്കത്ത: കൊറോണവൈറസ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം കാണാൻ മകന്റെ കൈയിൽ നിന്നും സ്വകാര്യ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത് 51,000 രൂപ. കൊൽക്കത്തയിലാണ് സംഭവം.

ശനിയാഴ്ച അർദ്ധരാത്രിയാണ് കോവിഡ് 19 ബാധിച്ച് ഹരി ഗുപ്ത എന്നയാൾ മരിച്ചത്. എന്നാൽ, മരണം സംഭവിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും സ്വകാര്യ ആശുപത്രി അധികൃതർ വിവരം കുടുംബാംഗങ്ങളെ അറിയിച്ചില്ലെന്ന് മകൻ സാഗർ ഗുപ്ത പറഞ്ഞു.

"ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് പിതാവ് പുലർച്ചെ ഒരുമണിക്ക് മരിച്ചെന്ന കാര്യം ആശുപത്രി അധികൃതർ ഞങ്ങളെ അറിയിക്കുന്നത്. എന്താണ് നേരത്തെ ഇതിനെക്കുറിച്ച് അറിയിക്കാതിരുന്നതെന്ന് ചോദിച്ചപ്പോൾ ഞങ്ങളെ ബന്ധപ്പെടാൻ നമ്പർ ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്" - സാഗർ പറഞ്ഞു.

കുടുംബം സ്ഥലത്തെത്തിയപ്പോൾ മൃതദേഹം ശവസംസ്കാരത്തിനായി അയച്ചതായി അറിയിച്ചു. എന്നാൽ, കുടുംബം ഷിബ്പുർ ശ്മശാനത്തിൽ എത്തിയപ്പോൾ മൃതദേഹം കാണണമെങ്കിൽ 51,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച് തർക്കം ഉയർന്നപ്പോൾ 31000 രൂപയായി ചാർജ് കുറയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പൊലീസിനെ സമീപിക്കാൻ കുടുംബാംഗങ്ങൾ തീരുമാനിക്കുകയായിരുന്നു.

You may also like: വിരട്ടൽ വേണ്ട വിജയാ; എണ്ണിയെണ്ണി പറയുന്നതിന് എണ്ണിയെണ്ണി മറുപടിയും പറയും [NEWS]ന്യായീകരിക്കാനിറങ്ങിയ എം ബി രാജേഷിന്റെ അനുഭവം പാഠമാക്കണമെന്ന് പി.ടിതോമസ് [NEWS] മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]

ഒരു പൊലീസ് ഉദ്യോഗസ്ഥൻ ശ്മശാനത്തിൽ ഉണ്ടായിരുന്നെങ്കിലും ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ അഭ്യർത്ഥനകൾ നിരസിച്ചതായും കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം സംസ്കരിക്കുകയായിരുന്ന ആശുപത്രി പ്രതിനിധികൾ ആശുപത്രിയിലെ ഉന്നതാധികാരികളോട് പോയി സംസാരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു.

സംഭവത്തിന്റെ വീഡിയോ പകർത്താൻ കുടുംബാംഗങ്ങൾ ശ്രമിച്ചെങ്കിലും അധികൃതർ ഫോൺ തട്ടിപ്പറിച്ചു. അവസാനമായി കുടുംബാംഗങ്ങൾക്ക് ഒന്ന് കാണാൻ കഴിയാതെ മൃതദേഹം അടക്കം ചെയ്തു. സംഭവത്തിൽ ഔദ്യോഗികമായി പൊലീസിന് പരാതി നൽകാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.
Published by: Joys Joy
First published: August 10, 2020, 5:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading