HOME » NEWS » Corona »

COVID 19| കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 32,695 കോവിഡ് കേസുകൾ; ആകെ മരണം 25,000ത്തിലേക്ക്

കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ 24,915 പേരാണ് മരിച്ചത്

News18 Malayalam | news18-malayalam
Updated: July 16, 2020, 11:06 AM IST
COVID 19| കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 32,695 കോവിഡ് കേസുകൾ; ആകെ മരണം 25,000ത്തിലേക്ക്
പ്രതീകാത്മക ചിത്രം
  • Share this:
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 32,695 പേര്‍ക്ക്. 606 പേരാണ് ഇന്നലെ മരിച്ചത്.രാജ്യത്ത് ഒരു ദിവസം സ്ഥിരീകരിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി 9.68 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 6.12 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 3.31 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ 24,915 പേരാണ് മരിച്ചത്. രാജ്യത്ത് ഡല്‍ഹിയില്‍ രോ​ഗവ്യാപനത്തിന്റെ തോത് വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട്. അതേസമയം കേരളവും കര്‍ണാടകയും തമിഴ്നാടും അടക്കമുളള സ്ഥലങ്ങളില്‍ രോ​ഗികളുടെ എണ്ണം ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്.

TRENDING:ഒബാമ, ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്...! അമേരിക്കയിൽ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു [NEWS]Porn Website| പ്ലസ് ടു ഫലമറിയാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്; വിദ്യാർഥികളും രക്ഷിതാക്കളും ഞെട്ടി [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]
മഹാരാഷ്ട്രയില്‍ ഇന്നലെ 7,975 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 2.75 ലക്ഷമായി. 233 പേരാണ് ഇന്നലെ മരിച്ചത്. ഡല്‍ഹിയില്‍ ഇന്നലെ 1,647 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 41 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യ തലസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.16 ലക്ഷമായി.

തമിഴ്‌നാട്ടില്‍ ഇന്നലെ 4,496 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 1.51 ലക്ഷമായി. ആകെ മരണം 2167. കര്‍ണാടകയില്‍ ഇന്നലെ 3,176 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 47,253 ആയി. 87 പേര്‍ മരിച്ചതോടെ ആകെ മരണം 928 ആയി.
Published by: user_49
First published: July 16, 2020, 11:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories