നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • വന്ദേ ഭാരത് മിഷന്‍ രണ്ടാംഘട്ടം: 31 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് 149 വിമാനങ്ങള്‍, കേരളത്തിലേക്ക് 31 വിമാനങ്ങൾ

  വന്ദേ ഭാരത് മിഷന്‍ രണ്ടാംഘട്ടം: 31 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് 149 വിമാനങ്ങള്‍, കേരളത്തിലേക്ക് 31 വിമാനങ്ങൾ

  Vande Bharat Second Phase | ഗൾഫ് രാജ്യങ്ങളിൽ നിന്നുമാത്രം കേരളത്തിലേക്ക് 18 വിമാനങ്ങൾ എത്തും

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ മടക്കിക്കൊണ്ട് വരുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിന് ക്രമീകരണമായി. 31 രാജ്യങ്ങളിൽ നിന്ന് 149 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുക. ഇതിൽ 31 വിമാനങ്ങൾ കേരളത്തിലേക്കാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുമാത്രം കേരളത്തിലേക്ക് 18 വിമാനങ്ങൾ എത്തും. യുഎഇ 6, സൗദി അറേബ്യ 3, ഒമാൻ 4, ഖത്തർ 2, കുവൈറ്റ് 2, ബഹ്റൈൻ 1 എന്നിങ്ങനെയാണ് വിമാനമെത്തുക.

   മെയ് 16 മുതൽ 22 വരെയാണ് വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 39 വിമാനങ്ങള്‍ മെയ് 16നും 22നും ഇടയില്‍ ഇന്ത്യയില്‍ എത്തും. ഇതില്‍ 18 വിമാനങ്ങള്‍ കേരളത്തിലേക്കാണ്.

   ഒന്നാംഘട്ടത്തിൽ ആദ്യ അഞ്ചുദിവസത്തിനുള്ളിൽ 31 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സർവീസ് നടത്തിയത്. 6037 പേരെയാണ് ദൗത്യത്തിലൂടെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവന്നത്. മെയ് ഏഴിനും 14വപം ഇടയക്ക് 12 രാജ്യങ്ങളിൽ നിന്ന് 15,000 പേരെ നാട്ടിലെത്തിക്കും. 64 വിമാനങ്ങളാണ് ഇക്കാലയളവിൽ സർവീസ് നടത്തുക.

   TRENDING:ലോകത്തിലെ ഏറ്റവും ധനസമ്പത്തുള്ള ക്ഷേത്രം; പക്ഷേ ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ല; ഇളവുകൾ തേടി തിരുപ്പതി ദേവസ്ഥാനം [NEWS]ബാറുകളിൽ നിന്ന് ഇനി മദ്യം പാഴ്സലായി ലഭിക്കും; അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനം [NEWS]Covid in Kerala | അഞ്ചു പേര്‍ക്കു കൂടി കോവിഡ്; ഇന്ന് നെഗറ്റീവ് കേസുകളില്ല; ചികിത്സയിലുള്ളത് 32 പേര്‍ [NEWS]

   ഓരോ വിമാനത്തിലും 180 ഓളം യാത്രക്കാര്‍ ആണ് ഇന്ത്യയില്‍ എത്തുക. വന്ദേ ഭാരത് മിഷന്റെ ഇത് വരെയുള്ള പ്രവര്‍ത്തനം വിജയകരമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.

   ‌കേരളത്തിലേക്കുള്ള വിമാന സർവീസുകൾ

   അമേരിക്ക- 1
   യുഎഇ- 6
   സൗദി അറേബ്യ - 3
   യുകെ -1
   മലേഷ്യ- 1
   ഒമാൻ- 4
   ഓസ്ട്രേലിയ-1
   ഉക്രെയിൻ- 1
   ഖത്തർ-2
   ഇന്തോനേഷ്യ- 1
   റഷ്യ-1
   ഫിലിപ്പെയ്ൻസ്- 1‌
   ഫ്രാൻസ്-1
   അയർലന്റ്- 1
   കുവൈറ്റ്-2
   താജിക്കിസ്ഥാൻ -1
   ബഹ്റൈൻ-1
   അർമേനിയ-1
   ഇറ്റലി-1   Published by:Rajesh V
   First published:
   )}