നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യതയും വിതരണവും സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നുണ്ട്; കേന്ദ്ര ആരോഗ്യ മന്ത്രാലയം

  മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യതയും വിതരണവും സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നുണ്ട്; കേന്ദ്ര ആരോഗ്യ മന്ത്രാലയം

  മെഡിക്കല്‍ ഓക്‌സിജന്‍ വഹിക്കുന്നതിനുള്ള ക്രയോജനിക് ടാങ്കറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമം തുടരുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: മെഡിക്കല്‍ ഓക്‌സിജന്റെ വിതരണവും ലഭ്യതയും സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 23 സംസ്ഥാനങ്ങള്‍ക്ക് 8,593 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആശുപത്രികളിലും ഓക്‌സിജന്‍ ഉപഭോഗ ഓഡിറ്റ് നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

   ഓക്‌സിജന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി ആശുപത്രികള്‍ ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. അതേസമയം മെഡിക്കല്‍ ഓക്‌സിജന്‍ വഹിക്കുന്നതിനുള്ള ക്രയോജനിക് ടാങ്കറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   Also Read-Covid Vaccine | സംസ്ഥാനങ്ങളുടെ പക്കല്‍ ഒരു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ ഉണ്ട്; കേന്ദ്ര സര്‍ക്കാര്‍

   'കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ്. കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും സമാനമാണ്. പ്രതിരോധ കുത്തിവയ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്'ആരോഗ്യ മന്ത്രാലയം പറഞ്ഞു.

   അതേസമയം കോവിഡ് വാക്സിന്റെ വില വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. വാക്സിന്റെ വിതരണവും വിലനര്‍ണയവും കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നിര്‍മ്മാതക്കള്‍ക്ക് വിട്ടു നല്‍കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

   വാക്സിനുകള്‍ വാങ്ങുന്നത് കേന്ദ്ര സര്‍ക്കാരിനു വേണ്ടിയാണെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണെങ്കിലും അത് പൗരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. എന്തുകൊണ്ടാണ് വാക്സിന്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങാത്തതെന്ന് കോടതി ചോദ്യം ഉന്നയിച്ചു. നിര്‍മ്മാതക്കള്‍ക്ക് നല്‍കിയ പണം പൊതു ഫണ്ടുപയോഗിച്ചാണ്. ഈ സാഹചര്യത്തില്‍ വാക്സിന്‍ പൊതു ഉത്പന്നമാണെന്ന് കോടതി നിരീക്ഷിച്ചു.

   അതേസമയം കോവിഡ് വാക്സിനേഷനായി നിരക്ഷരര്‍ എങ്ങനെ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കോടതി ആരാഞ്ഞു. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ 50 ശതമാനം ക്വാട്ട സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഇത് സംസ്ഥാനത്തിന് എത്രമാത്രം ലഭിക്കണമെന്ന് നിര്‍മ്മാതക്കള്‍ക്ക് തീരുമാനിക്കാവുന്ന സ്ഥിതിയിലേക്ക് എത്തിച്ചെന്ന് കോടതി പറഞ്ഞു.

   Also Read-Covid 19 | അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മെയ് 31 വരെ നീട്ടി; ഡിജിസിഎ

   കേന്ദ്രത്തിനും സംസ്ഥാനത്തിനും എന്തുകൊണ്ടാണ് വാക്സിന്‍ രണ്ടു വിലയ്ക്ക് നല്‍കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും കോടതി ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി അതാതുസമയങ്ങളില്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് സ്മേധയാ എടുത്ത കേസിലാണ് വാദം കേട്ടത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാലു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

   അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,86,452. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 3498 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. മരണ സംഖ്യ 2,08,330. ആക്ടീവ് കേസുകളുടെ എണ്ണം 31,70,228 ആണ്. 1,53,84,418 ഇതുവരെ രോഗമുക്തരായി. 15,22,45,179 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു.
   Published by:Jayesh Krishnan
   First published: