ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗിയുടെ മൃതദേഹം പാലത്തില്‍ നിന്ന് നദിയിലേക്ക് എറിഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്

മൃതദേഹം കോവിഡ് രോഗിയുടേതാണെന്നും ബന്ധുക്കള്‍ അത് നദിയിലേക്ക് വലിച്ചെറിയുകയുമായിരുന്നെന്ന് ബല്‍റാംപുര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി

Image Twitter

Image Twitter

 • Share this:
  ലഖ്‌നൗ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് സംഭവം നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് മൃതദേഹം റാപ്തി നദിയിലേക്ക് എറിഞ്ഞത്. ഇതില്‍ ഒരാള്‍ പിപിഇ കിറ്റ് ധരിച്ചിരുന്നു. സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചിരുന്നു.

  മൃതദേഹം കോവിഡ് രോഗിയുടേതാണെന്നും ബന്ധുക്കള്‍ അത് നദിയിലേക്ക് വലിച്ചെറിയുകയുമായിരുന്നെന്ന് ബല്‍റാംപുര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു മൃതദേഹം നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് 28നായിരുന്നു കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

  Also Read-കോവിഡ് പോസിറ്റീവ് ആയവരുടെ വീട്ടിലെത്തി സ്രവ പരിശോധന നടത്തരുത്; കർശന നിർദ്ദേശവുമായി മലപ്പുറം ഡി.എം.ഒ

  അതേസമയം പാലത്തില്‍ നിന്ന് മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമം നടക്കവെയാണ് അത് വഴി കാറിലെത്തിയ ഒരാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിഡിയോ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.  അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം വലിയതോതില്‍ കുറയുന്നു. തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,65,553 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചായ മൂന്നാം ദിവസമാണ് രണ്ടു ലക്ഷത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 3460 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായ ആറാമത്തെ ദിവസവും പത്തില്‍ താഴെ ആയത് ആശ്വാസകരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.02% ആയി കുറഞ്ഞു.

  കോവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭത്തില്‍ രാജ്യത്ത് മരണ നിരക്ക് കൂടുതലായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് മൂലമുള്ള മരണം വലിയതോതില്‍ കുറയുന്നുണ്ട്. പോസിറ്റീവ് കേസുകള്‍ കുറയുന്നതിനൊപ്പം മരണനിരക്കിലും കുറയുന്നത് രോഗവ്യാപനം കുറയുന്നതിന്റെ സൂചനയാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. കൃത്യമായ ഇടപെടലും ലോക്ക് ഡൗണും മൂലം കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ സാധിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

  രാജ്യത്ത് ഇതുവരെ ആകെ 2.78 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഒന്നരമാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പോസിറ്റീവ് കണക്കുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണസംഖ്യ 3,25,972 ആയി. 2,76,309 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തര്‍ 2,54,54,320 ആയി.
  Published by:Jayesh Krishnan
  First published:
  )}