ഉത്തര്‍പ്രദേശില്‍ 600ല്‍ താഴെ കോവിഡ് കേസുകളുള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന വാരാന്ത്യ കര്‍ഫ്യൂ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു

 Yogi Adityanath

Yogi Adityanath

 • Share this:
  ലഖ്‌നൗ: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഉത്തര്‍പ്രേദശ് സര്‍ക്കാര്‍. 600ല്‍ താഴെ സജീവ കേസുകളുള്ള ജില്ലകളിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ലഖ്‌നൗ പോലുള്ള വലിയ നഗരങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടുതലാണ്. അതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകില്ല. സജീവ കേസുകളുടെ എണ്ണം 600ല്‍ താഴെയുള്ള ജില്ലകളില്‍ മാര്‍ക്കറ്റുകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി.

  അതേസമയം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന വാരാന്ത്യ കര്‍ഫ്യൂ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഗ്രാമീണ-നഗര മേഖലകളിലെ ചന്തകളും പരിസര പ്രദേശവവും ഈ ദിവസങ്ങളില്‍ ശൂചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും.

  എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും കടയുടകളും ജീവനക്കാരും ഉപഭോക്താക്കളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചു. അല്ലാത്തപക്ഷം നടപടികള്‍ സ്വീകരിക്കുമെന്നും വിജ്ഞാപനത്തില്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകളില്‍ മുഴുവന്‍ പേര്‍ക്കും ജോലിയില്‍ ഹാജരാകാവുന്നതാണ്.

  Also Read-ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗിയുടെ മൃതദേഹം പാലത്തില്‍ നിന്ന് നദിയിലേക്ക് എറിഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്

  അതേസമയം രാജ്യത്ത് രാജ്യത്ത് കോവിഡ് വ്യാപനം വലിയതോതില്‍ കുറയുന്നു. തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,65,553 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചായ മൂന്നാം ദിവസമാണ് രണ്ടു ലക്ഷത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 3460 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായ ആറാമത്തെ ദിവസവും പത്തില്‍ താഴെ ആയത് ആശ്വാസകരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.02% ആയി കുറഞ്ഞു.

  കോവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭത്തില്‍ രാജ്യത്ത് മരണ നിരക്ക് കൂടുതലായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് മൂലമുള്ള മരണം വലിയതോതില്‍ കുറയുന്നുണ്ട്. പോസിറ്റീവ് കേസുകള്‍ കുറയുന്നതിനൊപ്പം മരണനിരക്കിലും കുറയുന്നത് രോഗവ്യാപനം കുറയുന്നതിന്റെ സൂചനയാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. കൃത്യമായ ഇടപെടലും ലോക്ക് ഡൗണും മൂലം കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ സാധിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

  രാജ്യത്ത് ഇതുവരെ ആകെ 2.78 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഒന്നരമാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പോസിറ്റീവ് കണക്കുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണസംഖ്യ 3,25,972 ആയി. 2,76,309 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തര്‍ 2,54,54,320 ആയി.

  നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് പ്രതിസന്ധിയെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം എല്ലാ ശേഷിയും ഉപയോഗിച്ച് കോവിഡിനെതിരെ പോരാടുകയാണ്. ആരോഗ്യ പ്രവര്‍ത്തര്‍ രാവും പകലും വിശ്രമമില്ലാതെ അധ്വാനിക്കുന്നു. ഓക്‌സിജന്‍ എക്‌സ്പ്രസ് ഓടിച്ച വനിത ലോക്കോ പൈലറ്റ്മാരെ അടക്കം പ്രധാനമന്ത്രി അഭിനന്ദിച്ചു. മുന്നണിപ്പോരാളികളുമായി പ്രധാനമന്ത്രി മന്‍ കീ ബാതില്‍ ആശയ വിനിമയം നടത്തി. സംസ്ഥാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കോവിഡ് കാലത്തുണ്ടായ പ്രളയത്തെ നേരിടാനും രാജ്യത്തിന് സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. യാസ് ചുഴലിക്കാറ്റില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്ക് എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
  Published by:Jayesh Krishnan
  First published:
  )}