വയനാട്, കാസര്‍കോട് ജില്ലകളില്‍ 45ന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യംവെച്ച എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി; ആരോഗ്യ മന്ത്രി

ഈ ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ആരെങ്കിലും വാക്‌സിനെടുതക്കാനുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാക്‌സിനെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യം വെച്ചി എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട് ജില്ലയില്‍ 2,72,333 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ 3,50,648 പേര്‍ക്കും വാക്‌സിന്‍ നല്‍കനായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. ഇതില്‍ നൂറു ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.

  ഈ ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ആരെങ്കിലും വാക്‌സിനെടുതക്കാനുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാക്‌സിനെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആദിവാസികള്‍ കൂടുതലുള്ള മേഖലയാണ് വയനാട്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്‌സിന്‍ നല്‍കുന്നത്.

  വയനാട് ജില്ലയില്‍ 45 വയസിന് മുകളിലുള്ള 1,52,273, രണ്ടാം ഡോസ് നല്‍കിയിട്ടുണ്ട്. 18 വയസിന് മുകളില്‍ പ്രായമുള്ള 4,39,435 പേര്‍ക്ക് ആദ്യ ഡോസ് 1,85,010 രണ്ടാം ഡോസ് നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ളവരെ വാക്‌സിനേഷന്‍ ഏപ്രി്ല്‍ ഒന്നിന് ആരംഭിച്ചത്.

  Also Read-Covid 19 | സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം ലംഘിച്ചതിന് 9180 പേര്‍ക്കെതിരെ കേസ്; 2100 പേര്‍ അറസ്റ്റില്‍

  കാസര്‍കോട് ജില്ലയില്‍ 45 മുകളിലുള്ള 1,88,795 പേര്‍ക്ക് രണ്ടാം ഡോസ് നല്‍കി. 18 വയസിന് മുകളില്‍ പ്രായമുള്ള 5,20,271 പേര്‍ക്ക് ആദ്യ ഡോസും 2,30,006 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി.

  അതേസമയം സംസ്ഥാനത്ത് ഇന്ന് കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  Also Read-മരംമുറി ഉത്തരവിറക്കാന്‍ നിയമോപദേശം തേടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല; റവന്യൂ മന്ത്രി കെ രാജന്‍

  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,63,57,662 സാമ്പിളുകളാണ് പരിശോധിച്ചത്.

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,912 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1031, കൊല്ലം 1091, പത്തനംതിട്ട 455, ആലപ്പുഴ 635, കോട്ടയം 999, ഇടുക്കി 290, എറണാകുളം 1477, തൃശൂര്‍ 2022, പാലക്കാട് 1129, മലപ്പുറം 2244, കോഴിക്കോട് 1687, വയനാട് 304, കണ്ണൂര്‍ 741, കാസര്‍ഗോഡ് 807 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,36,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,29,628 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,33,215 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,07,102 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,113 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2219 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
  Published by:Jayesh Krishnan
  First published:
  )}