വിദേശികളായ 2500 ലേറെ തബ്ലീഗി പ്രവർത്തകർ കരിമ്പട്ടികയിൽ; 10 വർഷത്തേക്ക് ഇന്ത്യയിൽ കയറാനാവില്ല

നേരത്തേ, കൊവിഡ് ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചെന്നാരോപിച്ച്‌ ഇന്ത്യയിലെ തബ്‌ലീഗ് ജമാഅത്ത് മേധാവി മൗലാനാ സഅദിനും മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരേ കേസെടുത്തിരുന്നു.

News18 Malayalam | news18-malayalam
Updated: June 4, 2020, 9:04 PM IST
വിദേശികളായ 2500 ലേറെ തബ്ലീഗി പ്രവർത്തകർ കരിമ്പട്ടികയിൽ; 10 വർഷത്തേക്ക് ഇന്ത്യയിൽ കയറാനാവില്ല
News18 Malayalam
  • Share this:
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിസാമുദ്ദീന്‍ മര്‍കസിലെ തബ്‌ലീഗി സമ്മേളനത്തില്‍ പങ്കെടുത്ത 2550 വിദേശികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവര്‍ക്ക് 10 വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വിലക്ക് ഏർപ്പെടുത്തിയവരിൽ 4 അമേരിക്കക്കാരും 9 ബ്രിട്ടീഷുകാരും 6 ചൈനീസ് വംശജരും ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തേ, കൊവിഡ് ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചെന്നാരോപിച്ച്‌ ഇന്ത്യയിലെ തബ്‌ലീഗ് ജമാഅത്ത് മേധാവി മൗലാനാ സഅദിനും മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരേ കേസെടുത്തിരുന്നു.

TRENDING:Kerala Elephant Death |മലപ്പുറത്തിന്റെ നന്മ അറിയാൻ സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി; ഹരീഷ് പേരടി [NEWS]100 ദിവസം കൊണ്ട് ഇരട്ടിതുക; മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഒളിവിൽ [PHOTOS]മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: മഹിള കോൺഗ്രസ് സെക്രട്ടറി വീണ നായർക്കെതിരായ കേസിന് സ്റ്റേ [NEWS]
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച്‌ കഴിഞ്ഞ മാസം 960 വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ വിസ റദ്ദാക്കുകയും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.

ടൂറിസ്റ്റ് വിസയിലാണ് തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ എത്തിയതെന്നും മതചടങ്ങ് പോലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. തുടര്‍ന്നാണ് ഫോറിനേഴ്‌സ് ആക്റ്റ്, ദുരന്ത നിവാരണ നിയമം എന്നിവ ഉൾപ്പെടുത്തി വിലക്കേര്‍പ്പെടുത്തിയത്.First published: June 4, 2020, 9:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading