നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കൊറോണ വാക്‌സിൻ കയറ്റുമതി തുടർന്ന് ഇന്ത്യ; നേപ്പാളിലും ബംഗ്ലാദേശിലും എത്തിക്കും

  കൊറോണ വാക്‌സിൻ കയറ്റുമതി തുടർന്ന് ഇന്ത്യ; നേപ്പാളിലും ബംഗ്ലാദേശിലും എത്തിക്കും

  1.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനാണ് കഴിഞ്ഞ ദിവസം ഭൂട്ടനിലേക്ക് കയറ്റി അയച്ചത്,

  Coronavirus vaccine

  Coronavirus vaccine

  • Share this:
   ന്യൂഡൽഹി : ലോകരാജ്യങ്ങൾക്കായുള്ള കൊറോണ വാക്‌സിൻ കയറ്റുമതി തുടർന്ന് ഇന്ത്യ. രാജ്യത്ത് നിന്നും നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ന് കൊറോണ പ്രതിരോധ വാക്‌സിൻ കയറ്റി അയക്കും. ആദ്യ ഘട്ട കുത്തിവെയ്പ്പിനായുള്ള കൊവിഷീൽഡ് വാക്‌സിൻ ഡോസുകളാണ് കയറ്റി അയക്കുക.

   നേപ്പാൾ 10 ലക്ഷം ഡോസുകളും, ബംഗ്ലാദേശ് 20 ലക്ഷം ഡോസുകളുമാണ് ആദ്യ ഘട്ടത്തിനായി ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കയറ്റി അയക്കുന്നതിനായി പുലർച്ചയോടെ തന്നെ മുംബൈയിൽ ഛത്രപതി ശിവജി വിമാനത്താവളത്തിലേക്ക് വാക്‌സിൻ എത്തിച്ചിട്ടുണ്ട്. വാക്‌സിൻ കൈപ്പറ്റുന്നതിനും, കുത്തിവെയ്പ്പിനായി കൊണ്ടു പോകുന്നതിനുമുള്ള ഒരുക്കങ്ങൾ ഇരു രാജ്യങ്ങളും പൂർത്തിയാക്കി. രണ്ടാം ദിവസമാണ് ഇന്ത്യ നേപ്പാളിലേക്ക് വാക്‌സിൻ കയറ്റി അയക്കുന്നത്.

   Also Read-'ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു': യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് ആശംസ അറിയിച്ച് മോദി

   കൊറോണയുടെ പശ്ചാത്തലത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി നേപ്പാളിനും, ബംഗ്ലാദേശിനും അവശ്യസാധനങ്ങൾ ഇന്ത്യ നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രതിരോധ വാക്‌സിൻ നൽകുന്നത്. വാക്‌സിൻ തയ്യാറായാൽ ലോകരാജ്യങ്ങൾക്ക് നൽകുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.

   കഴിഞ്ഞ ദിവസം മുതലാണ് ഇന്ത്യ കൊറോണ വാക്‌സിൻ കയറ്റുമതിയ്ക്ക് തുടക്കം കുറിച്ചത്. ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്നലെ വാക്‌സിനുകൾ കയറ്റുമതി ആരംഭിച്ചത്. വരും ദിവസങ്ങളിലും ഇത് തുടരും.

   1.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനാണ് കഴിഞ്ഞ ദിവസം ഭൂട്ടാനിലേക്ക് കയറ്റി അയച്ചത്, ഭൂട്ടാനിലെ തിംഭുവിലേക്കുള്ള വാക്സിൻ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുമാണ് അയച്ചത്. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് വാക്സിന്റെ ഉല്‍പാദകർ. കോവിഡ് വാക്സിൻ മറ്റു രാജ്യങ്ങൾക്ക് നൽകുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇതിൽ ആദ്യമായി വാക്സിൻ ലഭിക്കുന്ന രാജ്യമാണ് ഭൂട്ടാൻ.

   Also Read-മുസ്ലീം രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് ഒഴിവാക്കി; ട്രംപിന്റെ വിവാദ ഉത്തരവുകൾ തിരുത്തി ബൈഡൻ

   ഇതാദ്യമായല്ല കോവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യ ഭൂട്ടാനെ സഹായിക്കുന്നത്.  നേരത്തെ പാരസെറ്റമോൾ, ഹൈഡ്രോക്സിക്ലോറോക്വിൻ, പിപിഇ, എൻ 95 മാസ്കുകൾ, എക്സ്-റേ മെഷീനുകൾ, ടെസ്റ്റ് കിറ്റുകൾ എന്നിവ ഉൾപ്പെടെ 2.8 കോടിയിൽ അധികം രൂപയുടെ ഉൽപന്നങ്ങൾ ഇന്ത്യ ഭൂട്ടാന് ​​നൽകിയിട്ടുണ്ട്. ഇതിന് പുറമെ മൂന്നാം രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 14 ഭൂട്ടാൻ പൗരന്മാരെ വന്ദേ ഭാരത് വിമാനങ്ങളിലൂടെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുന്നതിനും ഇവരെ ഭൂട്ടാനിൽ എത്തിക്കുന്നതിനും ഇന്ത്യ നടപടി സ്വീകരിച്ചിരുന്നു.
   Published by:Asha Sulfiker
   First published:
   )}