Covid 19 | 996 മരണം; തുടർച്ചയായ ഏഴാം ദിവസവും അറുപതിനായിരത്തിലേറെ രോഗികൾ; രാജ്യത്ത് 25ലക്ഷം കടന്ന് കോവിഡ് ബാധിതർ

ഇതിനിടെ ഇന്ത്യയുടെ കോവിഡ് വാക്സിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ പദ്ധതി തയാറാണെന്നുമാണ് അദ്ദേഹം അറിയിച്ചത്.

News18 Malayalam | news18-malayalam
Updated: August 15, 2020, 1:23 PM IST
Covid 19 | 996 മരണം; തുടർച്ചയായ ഏഴാം ദിവസവും അറുപതിനായിരത്തിലേറെ രോഗികൾ; രാജ്യത്ത് 25ലക്ഷം കടന്ന് കോവിഡ് ബാധിതർ
കോവിഡ് പരിശോധന
  • Share this:
ന്യൂഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ 65,002 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കാല്‍ക്കോടി കവിഞ്ഞു. 25,26,192 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴ് മുതൽ തുടർച്ചയായി ഓരോദിവസും അറുപതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരുപത്തിനാല് ലക്ഷം കടന്നത്. അതിൽ നിന്നും വൻകുതിച്ച് ചാട്ടം നടത്തിയാണ് ഇന്ന് ഇരുപത്തിയഞ്ചു ലക്ഷം കടന്നിരിക്കുന്നത്. അതേ സമയം തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വൻ വര്‍ധനവുണ്ടാകുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 71.61% ആണ് രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക്. 18,08,936 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുറവാണ്. 49,036 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്. ഇതിൽ 996 മരണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR)കണക്കുകൾ പ്രകാരം മൂന്നുകോടിയോളം അടുപ്പിച്ച് ആളുകളെ ഇതുവരെ രോഗപരിശോധന നടത്തിയിട്ടുണ്ട്.

ഇതിനിടെ ഇന്ത്യയുടെ കോവിഡ് വാക്സിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ പദ്ധതി തയാറാണെന്നുമാണ് പ്രസ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കവെ അദ്ദേഹം അറിയിച്ചത്.
Published by: Asha Sulfiker
First published: August 15, 2020, 1:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading