ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു. ഇന്നെലെ ഒരു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അമ്പത്തിയെട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്തംബ റിൽ 98,795 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. 478 പേർ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത കോവിഡ് രോഗികളിൽ പകുതിയിലേറെ പേരും മഹാരാഷ്ട്രയിലാണ്.
മഹാരാഷ്ട്രയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 57074 പേർക്കാണ്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,65,101 ആയി. കോവിഡ് വ്യാപനത്തിൽ ഇന്ത്യ ലോകത്ത് ഒന്നാമതാണിപ്പോൾ.
ഓഗസ്റ്റ് 7 നാണ് ഇന്ത്യയിലെ കോവിഡ് ബാധിതരുടെ നിരക്ക് ഓഗസ്റ്റ് 7 ന് 20 ലക്ഷം, ഓഗസ്റ്റ് 23 ന് 30 ലക്ഷം, സെപ്റ്റംബർ 5 ന് 40 ലക്ഷം, സെപ്റ്റംബർ 16 ന് 50 ലക്ഷം കടന്നിരുന്നു. സെപ്റ്റംബർ 28 ന് ഇത് 60 ലക്ഷം കടന്നു. ഒക്ടോബർ 11 ന് 70 ലക്ഷവും ഒക്ടോബർ 29 ന് 80 ലക്ഷവും നവംബർ 20 ന് 90 ലക്ഷവും പിന്നിട്ടു. ഡിസംബർ 19 ന് ഒരു കോടി മറികടന്നു. ഐസിഎംആർ അനുസരിച്ച് 24,90,19,657 സാമ്പിളുകൾ ഏപ്രിൽ 4 വരെ പരിശോധിച്ചു. ഞായറാഴ്ച 8,93,749 സാമ്പിളുകളാണ് പരിശോധിച്ചത്.
കോവിഡ് നിരക്ക് കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ ഞായറാഴ്ച്ച പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിരുന്നു. ടെസ്റ്റിംഗ്, ട്രേസിംഗ്, ട്രീറ്റ്മെന്റ്, കോവിഡ് മുൻകരുതൽ, കുത്തിവയ്പ്പ് എന്നിങ്ങനെ അഞ്ച് ഘട്ടത്തിലൂടെ പകർച്ചവ്യാധിവ്യാപനം തടയാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Also Read-
COVID 19| മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ; വാരാന്ത്യങ്ങളിൽ ലോക്ക്ഡൗൺ
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തുടനീളം ഇതുവരെ 7.5 കോടി ഡോസ് വാക്സിന് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 27 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് വിതരണം ചെയ്തിരിക്കുന്നത്.
Also Read-
ഇന്ത്യയില്‍ ഇതുവരെ 7.5 കോടി ഡോസ് വാക്സിന് വിതരണം ചെയ്തു; 12 സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ദ്ധിക്കുന്നുവെന്ന് കേന്ദ്രം
കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 80.96 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, ഡല്‍ഹി, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ എട്ടു സംസ്ഥാനങ്ങളില്‍ നിന്നാണ്.
ഏറ്റവും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. 49,447 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഛത്തീസ്ഗഢില്‍ 5,818 കേസുകളും, കര്‍ണാടകയില്‍ 4,373 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 85.19 ശതമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഈ എട്ടു സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തകോവിഡ് ബാധിച്ച് മരിച്ചത്. 277 പേരാണ് മരിച്ചത്. അതേസമയം പഞ്ചാബില്‍ ദവസവും 49 പേര് കോവിഡ് ബാധിച്ച് മരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.