നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • COVID 19 | നാലു ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കേസുകൾ; ഇന്നുമാത്രം സ്ഥിരീകരിച്ചത് 14,516 പേർക്ക്

    COVID 19 | നാലു ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കേസുകൾ; ഇന്നുമാത്രം സ്ഥിരീകരിച്ചത് 14,516 പേർക്ക്

    ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യയിൽ കൊറോണ വൈറസ് കേസുകളിൽ റെക്കോഡ് വർദ്ധനയുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,89,869 സാംപിളുകളാണ് ഇന്ത്യയിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് ഇന്നുരാവിലെ സർക്കാർ പറഞ്ഞിരുന്നു.

    News18

    News18

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. ഇന്നുമാത്രം 14,000ത്തിനു മുകളിൽ കോവിഡ് 19 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ രോഗബാധ രേഖപ്പെടുത്തിയത് ഇന്നാണ്. രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവർ 13,000 ആയി.

      രാജ്യത്തെ ആകെ കോവിഡ് 19 ബാധിതരുടെ എണ്ണം 4,00,412 ആയി. രോഗബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. യു.എസ്, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

      You may also like:ഇൻ ടു ദി വൈൽഡ് 'ബസ്' അലാസ്കയിൽ നിന്ന് പറത്തി; ഇനി അജ്ഞാത സ്ഥലത്ത് [NEWS]വിപണിയിൽ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ; കണ്ടെത്തൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റേത് [NEWS] ഇനി ആശങ്ക വേണ്ട; കോവിഡ് ഡ്യൂട്ടിയിലുള്ള KSRTC ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ [NEWS]

      ഇന്ന് വൈകുന്നേരം മാത്രം 5000 കേസുകളുടെ വർദ്ധനവാണ് ഉണ്ടായത്. രാവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3.95 ലക്ഷം ആയിരുന്നു. വൈകുന്നേരം 5000 പേർക്ക് സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം നാലുലക്ഷം കടന്നത്.

      രാജ്യത്ത് മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ട അന്നുമുതൽ ഇന്നുവരെ 12,900 കോവിഡ് ബാധിതർ ആണ് മരിച്ചത്. രാജ്യത്തിന്റെ റിക്കവറി റേറ്റ് രാവിലെ 54.12 ശതമാനം ആയിരുന്നു.

      ഇന്ത്യയിൽ മഹാരാഷ്ട്രയാണ് ഏറ്റവും മോശമായി കോവിഡ് ബാധിച്ച സംസ്ഥാനം. 1.24 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. തൊട്ടു പിന്നിൽ നിൽക്കുന്ന തമിഴ് നാട്ടിൽ 56,845 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഡൽഹിയാണ് മൂന്നാമത്, 53,000 കോവിഡ് കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

      ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യയിൽ കൊറോണ വൈറസ് കേസുകളിൽ റെക്കോഡ് വർദ്ധനയുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,89,869 സാംപിളുകളാണ് ഇന്ത്യയിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് ഇന്നുരാവിലെ സർക്കാർ പറഞ്ഞിരുന്നു. ഇതുവരെ 66,16,496 സാംപിളുകളാണ് പരിശോധന്ക്ക് വിധേയമാക്കിയത്.
      Published by:Joys Joy
      First published:
      )}