കോവിഡ് വാക്സിനേഷനിൽ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് രാജ്യം. 24 മണിക്കൂറിനിടെ ഒരു കോടിയിലധികം ആളുകളാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്. ഇന്ന് രാത്രി ഏഴ് മണിവരെയുള്ള കണക്കുകൾ അനുസരിച്ച് 93.08 ലക്ഷം വാക്സിനേഷനുകളാണ് രാജ്യത്ത് നൽകിയത്.
സുപ്രധാന നേട്ടമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പ്രതികരിച്ചത്. വാക്സിനേഷൻ സ്വീകരിക്കുന്നവർക്കും
വിജയകരമാക്കുന്നവർക്കും അഭിനന്ദനങ്ങളെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്നത്. 25 ലക്ഷത്തിലധികമാണ് ഉത്തർപ്രദേശിലെ ഇന്നത്തെ വാക്സിനേഷൻ. വാക്സിനേഷൻ കണക്കിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇതോടെ ഇന്ത്യ എത്തിയിരിക്കുന്നത്.
ജുലൈ 21 ന് ചൈനയാണ് ഏറ്റവും കൂടുതൽ വാക്സിനേഷൻ നൽകിയത്. 20.8 ദശലക്ഷമായിരുന്നു അന്ന് ചൈനയിൽ നൽകിയ വാക്സിനേഷൻ.
ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്നത്. ഇതുവരെ 15 കോടി ഡോസ് വാക്സിൻ ഓഗസ്റ്റ് മാസത്തിൽ മാത്രം വിതരണം ചെയ്തു കഴിഞ്ഞു. ജുലൈയിൽ 13.45 കോടിയും ജൂണിൽ 11.97 കോടി ഡോസ് വാക്സിനുമാണ് രാജ്യത്ത് നൽകിയത്.
Also Read-
Covid 19 | കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍; ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്ഓഗസ്റ്റ് മാസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ 17 കോടിയിലധികം ഡോസ് വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു. സെപ്റ്റംബർ മാസത്തിൽ 20 കോടിയിലധികം വാക്സിൻ ഡോസ് നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള അമ്പത് ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. ഈ വര്‍ഷം ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷന് ആരംഭിച്ചത്. ഇതിനകം വാക്സിനേഷനുകളുടെ ആകെ എണ്ണം 61 കോടി പിന്നിട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു.
നിലവില്‍ രാജ്യത്ത് 47.3 കോടി ആളുകള്‍ ഒരു ഡോസും 13 കോടി പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,09,56,146 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.