ഒരു ദശലക്ഷം ജനസംഖ്യയിൽ ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ദശലക്ഷത്തിന് 81 ആണ് ഇന്ത്യയിലെ മരണസംഖ്യ. ഒക്ടോബർ 2 ന് ശേഷം, രാജ്യത്ത് 1100 ൽ താഴെ പ്രതിദിന മരണങ്ങളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മരണനിരക്കും ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. നിലവിലെ മരണനിരക്കായ 1.52%, 2020 മാർച്ച് 22 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,371 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചപ്പോൾ 70,338 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 64,53,779 ആയി.
രോഗമുക്തരുടെ എണ്ണവും ചികിത്സയിലുള്ളവയുടെ എണ്ണവും തമ്മിലുള്ള അന്തരം 56 ലക്ഷം (56,49,251) കവിഞ്ഞു. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാൾ 8 മടങ്ങ് കൂടുതലാണ്. രോഗബാധിതരാകുന്നവരുടെ എണ്ണവും ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. ആകെ രോഗബാധിതരിൽ 10.92 ശതമാനം മാത്രമാണ്. നിലവിൽ ചികിത്സയിലുള്ളത് 8,04,528 പേർ.
രോഗമുക്തരാകുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 87.56 ശതമാനമായി ഉയർന്നു. രോഗമുക്തി നേടിയവരിൽ 78 ശതമാനവും 10 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. പ്രതിദിന രോഗമുക്തി 13,000ത്തിലധികമുള്ള മഹാരാഷ്ട്ര തന്നെയാണ് രോഗമുക്തി നേടിയവരുടെ എണ്ണത്തിലും മുന്നിൽ.
Also read COVID 19| രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനു കോവിഡ് സ്ഥിരീകരിച്ചു
പുതിയ കേസുകളിൽ 79 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് 10 സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമാണ്. പ്രതിദിന രോഗബാധ പതിനായിരത്തിലധികം രേഖപ്പെടുത്തുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. കർണാടകയിൽ 8,000ത്തിലധികം ആണ് പ്രതിദിന രോഗബാധിതരുടെ എണ്ണം.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 895 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 82 ശതമാനവും മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഒഡീഷ, ദില്ലി എന്നീ പത്ത് സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമാണ്.
പുതിയ മരണങ്ങളിൽ 37 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയിൽ നിന്നാണ് (337 മരണം). 13 സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിൽ, ഒരു ദശലക്ഷം ജനസംഖ്യയിലെ മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19