കോവിഡ് പ്രതിസന്ധി മറികടക്കാൻ ലോകത്തിന് പുതിയ സാങ്കേതികവിദ്യകൾ വേണം; ഇന്ത്യ-ജപ്പാൻ കൂട്ടുകെട്ട് പ്രധാനമെന്ന് നരേന്ദ്ര മോദി

Covid 19 | "COVID-19 മഹമാരിയെക്കുറിച്ച് എന്റെ സുഹൃത്ത് ജപ്പാൻ പ്രധാനമന്ത്രിയുമായി ക്രിയാത്മകമായ ചർച്ച നടത്തി. കോവിഡിന് ശേഷമുള്ള ലോകത്തിന് - നമ്മുടെ ജനങ്ങൾക്ക്, ഇന്തോ- പസഫിക് മേഖലയ്ക്കും ലോകത്തിനാകെയും നൂതന സാങ്കേതികവിദ്യകൾ ആവശ്യമാണ്. അതിനായി ഇന്ത്യയും ജപ്പാനും കൈകോർക്കും"

News18 Malayalam | news18-malayalam
Updated: April 10, 2020, 5:49 PM IST
കോവിഡ് പ്രതിസന്ധി മറികടക്കാൻ ലോകത്തിന് പുതിയ സാങ്കേതികവിദ്യകൾ വേണം; ഇന്ത്യ-ജപ്പാൻ കൂട്ടുകെട്ട് പ്രധാനമെന്ന് നരേന്ദ്ര മോദി
PM-Narendra-Modi
  • Share this:
ന്യൂഡൽഹി: കോവിഡ് 19 സൃഷ്ടിക്കുന്ന ആഘാതത്തിൽനിന്ന് മുന്നോട്ടുപോകാൻ ലോകത്തിന് പുതിയ സാങ്കേതികവിദ്യകൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി ഇന്ത്യ-ജപ്പാൻ കൂട്ടുകെട്ട് വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു. കോവിഡ് 19 സംബന്ധിച്ച് നിലവിലെ സാഹചര്യത്തെക്കുറിച്ച് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുമായി സംസാരിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ട്വിറ്ററിൽ ഇക്കാര്യം വ്യക്തമാക്കിയത്.

"COVID-19 മഹമാരിയെക്കുറിച്ച് എന്റെ സുഹൃത്ത് ജപ്പാൻ പ്രധാനമന്ത്രിയുമായി ക്രിയാത്മകമായ ചർച്ച നടത്തി. കോവിഡിന് ശേഷമുള്ള ലോകത്തിന് - നമ്മുടെ ജനങ്ങൾക്ക്, ഇന്തോ- പസഫിക് മേഖലയ്ക്കും ലോകത്തിനാകെയും നൂതന സാങ്കേതികവിദ്യകൾ ആവശ്യമാണ്. അതിനായി ഇന്ത്യയും ജപ്പാനും കൈകോർക്കും"- അദ്ദേഹം പറഞ്ഞു.

മാരകമായ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി അബെ അടുത്തിടെ ടോക്കിയോയിലും മറ്റ് ആറ് സ്ഥലങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
You may also like:ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബായിൽ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി; നിയമനടപടിയും [NEWS]'ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം' [NEWS]COVID 19| ഇറക്കുമതി ചെയ്യുന്ന മാസ്കുകളുടേയും പരിശോധന കിറ്റുകളുടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ [NEWS]
കോവിഡ്-19നെ തുടർന്ന് ഉണ്ടായേക്കാവുന്ന ആഗോള ആരോഗ്യ, സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഈ പ്രതിസന്ധി നേരിടാൻ അതത് രാജ്യങ്ങളിൽ സ്വീകരിച്ച നടപടികളെക്കുറിച്ചും അവർ ചർച്ച ചെയ്തു.

“പകർച്ചവ്യാധി മൂലം ഉണ്ടാകുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ലോകത്തെ സഹായിക്കുന്നതിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തത്തിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇരു നേതാക്കളും പറഞ്ഞു,” പ്രസ്താവനയിൽ പറയുന്നു.
First published: April 10, 2020, 5:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading