നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19| രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 111 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

  Covid 19| രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 111 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

  കഴിഞ്ഞ 15 ദിവസങ്ങളില്‍ മൂന്ന് ശതമാനത്തിന് താഴെയാണ് രാജ്യത്തെ ടി പി ആര്‍. അതേ സമയം കേരളത്തിലെ ടി പി ആര്‍ പത്തിന് മുകളില്‍ തന്നെ തുടരുകയാണ്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 553 പേരാണ് ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത്.

   രാജ്യത്തെ സജീവ കേസുകളും 101 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 4,64,357 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.17 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മുക്തി നിരക്ക്. മൊത്തം കേസുകളുടെ 1.52 ശതമാനം മാത്രമാണ് നിലവിലെ സജീവ കേസുകള്‍. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. കഴിഞ്ഞ 15 ദിവസങ്ങളില്‍ മൂന്ന് ശതമാനത്തിന് താഴെയാണ് രാജ്യത്തെ ടി പി ആര്‍. അതേ സമയം കേരളത്തിലെ ടി പി ആര്‍ പത്തിന് മുകളില്‍ തന്നെ തുടരുകയാണ്.

   Also Read- World Zoonoses Day 2021: മഹാമാരി കാലത്തെ ജന്തുജന്യരോഗ ദിനാചരണത്തിന്റെ പ്രാധാന്യം അറിയാം

   രാജ്യത്ത് 28 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. രണ്ട് മാസമായി രോഗം ഭേദമാവുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടുതലാണ്. ആശാവഹമായ കണക്കുകൾക്കിടയിൽ കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ് ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് ആശങ്കയായി നിലനിൽക്കുകയാണ്. കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് ഒരു ലക്ഷത്തിന് അധികം ആളുകൾ നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നത്.

   Also Read- റദ്ദാക്കിയ ഐടി നിയമത്തിന് കീഴിൽ ഇപ്പോഴും കേസെടുത്ത് പൊലീസ്; വിശദീകരണം തേടി സുപ്രീംകോടതി

   രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8037 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 10.03 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

   ലോകത്ത് കോവിഡ് മരണം 40 ലക്ഷം പിന്നിട്ടു

   ലോകത്ത് കോവിഡ് മരണം നാൽപത് ലക്ഷം പിന്നിട്ടു. 18.49 കോടി പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3.34 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16.92 കോടി പേർ രോഗമുക്തി നേടി.

   Also Read- Gold Price Today| സ്വർണവില ഇന്നും കൂടി; ജൂലൈ മാസത്തിൽ വില മുകളിലോട്ട് തന്നെ

   അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. യുഎസിൽ 6.21 ലക്ഷം പേരാണ് മരിച്ചത്. മരണസംഖ്യയിൽ തൊട്ടുപിന്നിൽ ബ്രസീലാണ്. രാജ്യത്ത് 5.25 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ 4,02,728 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

   English Summary: India reports 34,703 new cases in the last 24 hours; lowest in 111 days. Active cases decline to 4,64,357 while the recovery rate rises to 97.17%.
   Published by:Rajesh V
   First published:
   )}