ന്യൂഡൽഹി: കോവിഡ് കണക്കിൽ ഇന്ത്യയ്ക്ക് ആശ്വാസദിനം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 46,791 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ജൂലൈ 23 നാണ് ഏറ്റവും ഒടുവിലായി അൻപതിനായിരത്തിൽ താഴെ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. പുതിയ രോഗികളുടെ എണ്ണത്തിൽ കുറവു വരുന്നത് രോഗമുക്തി നിരക്ക് കൂടുന്നതും രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്.
Also Read-Covid 19| രാജ്യത്തെ ജനങ്ങളിൽ പകുതിയും ഫെബ്രുവരിയോടെ കോവിഡ് ബാധിതതരായേക്കാമെന്ന് കേന്ദ്ര സമിതി
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് ബാധിതർ 76 ലക്ഷത്തോടടുക്കുകയാണ്. 75,97,064 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 67,33,329 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 7,48,538 സജീവ കേസുകൾ മാത്രമാണ് നിലവിലുള്ളത്. അതുപോലെ തന്നെ മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുറവാണ്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 587 മരണങ്ങൾ ഉൾപ്പെടെ ആകെ 1,15,197 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
India reports 46,791 new #COVID19 cases & 587deaths in last 24 hours.
Total cases - 75,97,064
Active cases - 7,48,538 (dip by 23,517 since y'day)
Cured/discharged/migrated - 67,33,329 (rise by 69,721 since y'day)
Deaths - 1,15,197 (rise by 587 since y'day) pic.twitter.com/RbEE0X39WN
— ANI (@ANI) October 20, 2020
കോവിഡ് പരിശോധനകളുടെ എണ്ണവും രാജ്യത്ത് കൂട്ടിയിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ 9,61,16,771 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇതിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 10,32,795 സാമ്പിളുകളാണ് പരിശോധിച്ചത്.
അതേസമയം മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഒരു മാസം കൊണ്ട് മാത്രം 26 ലക്ഷം കോവിഡ് കേസുകള്‍ വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്സവ സീസണ്‍ ആയതിനാൽ പ്രതിരോധ മുൻകരുതലുകളിലെ വീഴ്ച രോഗവ്യാപനം ഉയർത്തുമെന്നാണ് മുന്നറിയിപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus, കൊറോണ, കോവിഡ്