നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | രാജ്യത്ത് 24 മണിക്കൂറിനിടെ 62714 കോവിഡ് കേസുകൾ; അഞ്ചുമാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

  Covid 19 | രാജ്യത്ത് 24 മണിക്കൂറിനിടെ 62714 കോവിഡ് കേസുകൾ; അഞ്ചുമാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

  ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 1,19,71,624 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

  Covid 19

  Covid 19

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് വ്യാപനം. കഴിഞ്ഞ കുറച്ച് നാളുകളായി കോവിഡ് കേസുകൾ കുത്തനെ കുതിച്ചുയരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 62,714 കോവിഡ് കേസുകളാണ് ദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അ‍ഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിനകണക്കാണിത്.

   ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 1,19,71,624 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,13,23762 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 4,86,310 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ തുടരുന്നത്. മരണസംഖ്യയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർധനവ് തന്നെയാണ് രേഖപ്പെടുത്തുന്നത്. ഒറ്റദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 312 മരണങ്ങൾ ഉൾപ്പെടെ ആകെ 1,61,552 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.   കോവിഡ് വാക്സിനേഷനും രാജ്യത്ത് വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യങ്ങളിലൊന്നാണ് ഇന്ത്യയിൽ നടപ്പിലാക്കി വരുന്നത്. ആറുകോടിയിലധികം ആളുകളാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചതെന്നാണ് കണക്കുകൾ. കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തന്നെ തുടർന്നു പോരുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം വരെ 24,09,50,842 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

   ഇടയ്ക്ക് കോവിഡ് വ്യാപനം നിയന്ത്രണത്തിലായിരുന്നുവെങ്കിലും പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. രോഗത്തെ നിയന്ത്രിച്ചു നിർത്തിയ പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി. നിലവിൽ പ്രതിദിനകണക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രോഗവ്യാപനം രൂക്ഷമായ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് സർക്കാർ നീങ്ങുന്നത്.   ജനങ്ങളുടെ അശ്രദ്ധയാണ് കോവിഡ് വ്യാപനം വീണ്ടും വർധിപ്പിച്ചതെന്നാണ് കേന്ദ്രആരോഗ്യമന്ത്രിയടക്കം വിമർശിച്ചത്. കോവിഡ് സുരക്ഷ-പ്രതിരോധ മുൻകരുതലുകൾ പാലിക്കാൻ ആളുകൾ കാട്ടുന്ന അലംഭാവമാണ് കോവിഡ് കേസുകൾ ഉയരാൻ കാരണമായി ആരോഗ്യ മന്ത്രി തന്നെ ചൂണ്ടിക്കാട്ടിയത്. കോവിഡ് തുടക്കം കാലം മുതൽ കാട്ടിയ ജാഗ്രത ഇനിയും തുടരണമെന്നും ഉദാസീനതയുണ്ടാകാൻ പാടില്ലെന്നും ആരോഗ്യവിദഗ്ധർ അടക്കം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
   Published by:Asha Sulfiker
   First published:
   )}