HOME » NEWS » Corona » INDIA RECORDS DAILY COVID DEATH AS 4209 NEW

COVID 19| രാജ്യത്ത് കോവിഡ് മരണം കുറയുന്നില്ല; ഇന്നലെ മരിച്ചത് 4,209 പേർ

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 984 പേരാണ് ഇന്നലെ മാത്രം മരിച്ചത്.

News18 Malayalam | news18-malayalam
Updated: May 21, 2021, 11:38 AM IST
COVID 19| രാജ്യത്ത് കോവിഡ് മരണം കുറയുന്നില്ല; ഇന്നലെ മരിച്ചത് 4,209 പേർ
File photo of Covid-19 patients at a hospital in India.
  • Share this:
ന്യൂഡൽഹി: രാജ്യത്ത് കുറയാതെ കോവിഡ് മരണ നിരക്ക്. പ്രതിദിന രോഗബാധയിൽ ഇന്ന് കുറവുണ്ടെങ്കിലും മരണ നിരക്ക് കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിൽ 2,59,551കോവിഡ് സ്ഥിരീകരിച്ചപ്പോൾ 4,209 പേരാണ് മരിച്ചത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 984 പേരാണ് ഇന്നലെ മാത്രം മരിച്ചത്. കർണാടകയിൽ 548 പേരും കോവിഡ് ബാധിച്ച് മരിച്ചു.



അതേസമയം, രാജ്യത്തെ സജീവ കേസുകളിൽ ഒരു ലക്ഷത്തിന്റെ കുറവുമുണ്ടായിട്ടുണ്ട്. 30,27,925 സജീവ കേസുകളാണ് നിലവിൽ ഉള്ളത്. ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ തമിഴ്നാടാണ് മുന്നിലുള്ളത്. 35,579 കേസുകളാണ് ഇന്നലെ തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. 30,491 കേസുകളുമായി കേരളമാണ് പട്ടികയിൽ രണ്ടാമതുള്ളത്. മഹാരാഷ്ട്ര- 29,911, കർണാടക-28,869, ആന്ധ്രപ്രദേശ്-22,610 എന്നിങ്ങനെയാണ് ആദ്യ അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം. തമിഴ്ടാനും കേരളുമാമ് 30,000 മുകളിൽ പ്രതിദിന രോഗികളുള്ള സംസ്ഥാനങ്ങൾ.


അതിനിടയിൽ ആശങ്ക പരത്തി ബ്ലാക്ക് ഫംഗസ് രോഗവും വര്‍ദ്ധിക്കുകയാണ്. 126 പേരാണ് രാജ്യത്ത് മരിച്ചത്.

You may also like:COVID 19 രണ്ടാം തരംഗം; ലക്ഷണങ്ങൾ, അപകടസാധ്യതകൾ, പ്രതിരോധം

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിയായ അനീഷയാണ് മരിച്ചത്. 32 വയസ് ആയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കോണ് അനീഷ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.

You may also like:Black Fungus | സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം; ഇന്നലെ മരിച്ച പത്തനംതിട്ട സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

നേരത്തെ, ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതിനെ തുടർന്ന് അറുപത്തിരണ്ടുകാരന്റെ ഒരു കണ്ണ് നീക്കം ചെയ്തിരുന്നു. രോഗം ശരീരത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്യുകയായിരുന്നു.

വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാല്‍ ഇത് മാരകമായ ഒന്നല്ല. കോവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്.

കേരളത്തിൽ സ്ഥിരീകരിച്ച 30,491 രോഗികളിൽ മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,84,21,465 സാമ്പിളുകളാണ് പരിശോധിച്ചത്.
Published by: Naseeba TC
First published: May 21, 2021, 11:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories